- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രശസ്ത ഗായകൻ കെസ്റ്ററിന് ഡാളസിൽ ഉജ്ജ്വല വരവേൽപ്പ്; കെസ്റ്റർ ലൈവ് ഓർക്കസ്ട്ര നാളെ
ഡാളസ്: ആത്മഹർഷത്തിന്റെ ദിവ്യാനുഭവം പകരുന്ന ശ്രവണസുന്ദര ഗാനങ്ങളുമായ് ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകൻ കെസ്റ്ററിന് ഡാളസിൽ ഉജ്ജ്വല വരവേൽപ്പ്. ഡാളസ് എയർപോർട്ടിൽ വന്നിറങ്ങിയ ഗായകനെ സ്വീകരിക്കുവാൻ സംഘാടകരായ ട്രൂമാക്‌സ് മീഡിയ ഡയറക്ടറായ വിത്സൻ തരകൻ, റവ.ബിജു തോമസ്, ബിജു ഡാനിയൽ, സാബു യോഹന്നാൻ, സോണി (മോർണിങ്ങ് സ്റ്റാർ), അനിയൻ ഡാളസ്, ജോസ് ചെറ
ഡാളസ്: ആത്മഹർഷത്തിന്റെ ദിവ്യാനുഭവം പകരുന്ന ശ്രവണസുന്ദര ഗാനങ്ങളുമായ് ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകൻ കെസ്റ്ററിന് ഡാളസിൽ ഉജ്ജ്വല വരവേൽപ്പ്. ഡാളസ് എയർപോർട്ടിൽ വന്നിറങ്ങിയ ഗായകനെ സ്വീകരിക്കുവാൻ സംഘാടകരായ ട്രൂമാക്‌സ് മീഡിയ ഡയറക്ടറായ വിത്സൻ തരകൻ, റവ.ബിജു തോമസ്, ബിജു ഡാനിയൽ, സാബു യോഹന്നാൻ, സോണി (മോർണിങ്ങ് സ്റ്റാർ), അനിയൻ ഡാളസ്, ജോസ് ചെറിയാൻ, ഈ പ്രോഗ്രാമിന്റെ സ്‌പോൺസേഴ്‌സും വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും എത്തിയിരുന്നു.
സയൺ ഗോസ്പൽ അസംബ്ലിയും ട്രൂമാക്‌സ് മീഡിയയും സംയുക്തമായ്ി നടത്തുന്ന കെസ്റ്റർ ലൈവ് ഓർക്കസ്ട്ര 19 ന് സണ്ണിവെയൽ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വൈകിട്ട് 6.00 മണിക്ക് ആരംഭിക്കും. കെസ്റ്ററിനോടൊപ്പം വേദിയിൽ അണിനിരക്കുന്നത് പ്രവാസിമലയാളികൾക്ക് സുപരിചിതനായ ഗായകൻ ബിനോയ് ചാക്കോയും ഗായിക സിസിലി ഏബ്രഹാമുമാണ്. സുനിൽ സോളമനും സംഘവുമാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിക്കുന്നത്.

ഡാളസ് പട്ടണത്തിലെ 40-ൽ പരം ക്രൈസ്തവസഭകളും സാംസ്‌കാരിക സംഘടനകളും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന അപൂർവ്വ സംഗമമായിരിക്കും ഇത്. ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫിലാഡൽഫിയ തുടങ്ങിയ നഗരങ്ങളിൽ കെസ്റ്റർ ലൈവ് പ്രോഗ്രാമുകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇത് കൂടാതെ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കെസ്റ്റർ പ്രോഗ്രാമിന്റെ തീയതികൾ ഉടൻതന്നെ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡാളസിൽ നടക്കുന്ന കെസ്റ്റർ ലൈവ് പ്രോഗ്രാമിന്റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ആവശ്യക്കാർക്ക് ഓൺലൈനിൽ ഇപ്പോഴും ടിക്കറ്റുകൾ ലഭ്യമാണ്.
website : www.kesterlive.com
Email: kesterlive@gmail.com
Venu : Sunny vale First Baptist Church 3018 N Beltline Rd, Sunnyvale, TX-75182
For more information Contact :
Wilson Tharakan - 972 841 8924
Biju Daniel - 972 345 3877
Sabu Yohannan - 469 688 9548
Morning Star - 4696821893
Aniyan Dalles - 214 288 4762
Jose cherian - 214 789 5429



