- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെവിന് ഇന്ന് മലയാളി സമൂഹം വിട ചൊല്ലും; സംസ്‌കാരം ഇന്ന് രാവിലെ; കണ്ണിരിൽ കുതിർന്ന ആദാരഞ്ജലികളുമായി ഡബ്ലിൻ മലയാളികൾ
ഡബ്ലിൻ:ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച നിര്യാതനായ കെവിൻ ഷിജിയുടെ സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് സാഗട്ട് സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടും. സിറ്റി വെസ്റ്റിലെ പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകനായ പതിനൊന്ന് വയസുകാരൻ കെവിൻ ഷിജിക്ക് ഇന്നലെയും ഇന്നുമായി, ഡബ്ലിൻ മലയാളികൾ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.താലയിലെ മെൽറോയ് ഫൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ച കെവിന്റെ ഭൗതീകദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ എത്തിയിരുന്നു. ഇന്നലെയും ഇന്നുമായി നടന്ന പ്രാർത്ഥനാശുശ്രൂഷകളിൽ വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വൈദീകർ പങ്കെടുത്തു.സീറോ മലബാർ സഭാ നാഷണൽ കോഓർഡിനേറ്റർ മോൺ.ആന്റണി പെരുമായനും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഘട്ട പ്രാർത്ഥനകൾ 09.45 ന് ഭവനത്തിൽ ആരംഭിക്കും.ഫാ.ആന്റണി ചീരംവേലി ഭവനത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 10.55ന് സിറ്റി വെസ്റ്റ്, സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെർജ
ഡബ്ലിൻ:ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച നിര്യാതനായ കെവിൻ ഷിജിയുടെ സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് സാഗട്ട് സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടും.
സിറ്റി വെസ്റ്റിലെ പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകനായ പതിനൊന്ന് വയസുകാരൻ കെവിൻ ഷിജിക്ക് ഇന്നലെയും ഇന്നുമായി, ഡബ്ലിൻ മലയാളികൾ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.താലയിലെ മെൽറോയ് ഫൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ച കെവിന്റെ ഭൗതീകദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ എത്തിയിരുന്നു.
ഇന്നലെയും ഇന്നുമായി നടന്ന പ്രാർത്ഥനാശുശ്രൂഷകളിൽ വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വൈദീകർ പങ്കെടുത്തു.സീറോ മലബാർ സഭാ നാഷണൽ കോഓർഡിനേറ്റർ മോൺ.ആന്റണി പെരുമായനും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഘട്ട പ്രാർത്ഥനകൾ 09.45 ന് ഭവനത്തിൽ ആരംഭിക്കും.ഫാ.ആന്റണി ചീരംവേലി ഭവനത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
10.55ന് സിറ്റി വെസ്റ്റ്, സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെർജിൻ മേരി(സെന്റ് മേരീസ്) പള്ളിയിലെത്തിക്കുന്ന ഭൗതീകദേഹത്തെ കെവിന്റെ സഹപാഠികളായ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും.ഫ്യൂണറൽ മാസ് 11 മണിക്ക് ആരംഭിക്കും.ഭൗതിക ശരീരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള പള്ളിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
പള്ളിയിലെ ശുശ്രൂഷകൾക്കും,ഫൂണറൽ മാസിനും സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാർമ്മികത്വം വഹിക്കും.ഡബ്ലിനിലെ സീറോ മലബാർ ചാപ്ല്യന്മാരടക്കം പത്തോളം വൈദീകർ ശുശ്രൂഷകളിൽ സഹകാർമ്മികരായിരിക്കും.
ഫാ.ജോസ് ഭരണികുളങ്ങര,കെവിന്റെ വേദപാഠ അദ്ധ്യാപിക ബീന ജെയ്‌മോൻ,സാഗട്ട് സെന്റ് മേരീസ് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് നോവലെൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകും. സെന്റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സിമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്.
സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സാഗട്ട് പള്ളി ഗ്രൗണ്ടിലും, തൊട്ടടുത്തുള്ള സിറ്റി വെസ്റ്റ് ഹോട്ടൽ പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.