- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരന് അന്ത്യോമപചാരം അർപ്പിക്കാൻ പുഷ്പങ്ങളുമായി കാത്തു നിന്നത് വിദേശികളടക്കം നിരവധി സഹപാഠികൾ; യൂണിഫോമണിഞ്ഞ് വിട ചൊല്ലി തയ്‌കൊണ്ടാ ഗ്രൂപ്പംഗങ്ങൾ; കെവിന് അയർലന്റ് അന്ത്യയാത്ര ഒരുക്കിയിത് ഇങ്ങനെ
ഡബ്ലിൻ: ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച നിര്യാതനായ കെവിൻ ഷിജിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സാഗട്ട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ സംസ്‌കരിച്ചു. സിറ്റി വെസ്റ്റിലെ പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകനാണ് പതിനൊന്ന് വയസുകാരനായ കെവിൻ ഷിജി. സിറ്റി വെസ്റ്റിലെ ഷിജിയുടെ ഭവനത്തിൽ നടന്ന സംസ്‌കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിന് സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ.ആന്റണി ചീരംവേലിൽ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവർ നേതൃത്വം നൽകി.തുടർന്ന് വിലാപയാത്രയായി സാഗട്ട് പള്ളിയിലെത്തിച്ച ഭൗതീക ദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അവിടെ കാത്തു നിന്നിരുന്നു. സഹപാഠിയുടെ ട മരണത്തിൽ ദുഃഖനിമഗ്ദരായ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ പുഷ്പഹാരങ്ങളുമായി കാത്തു നിന്ന് കെവിന് അന്ത്യോപചാരം അർപ്പിച്ചു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് കെവിന് അവർ ആദരവേകിയത്.സിറ്റി വെസ്റ്റിലെ തയ്‌കൊണ്ടാ സംഘം യൂണിഫോമിലാണ് കെവിന് യാത്രപറയാൻ എത്തിയത്. ഫൂണറൽ മാസിന് സാഗട്
ഡബ്ലിൻ: ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച നിര്യാതനായ കെവിൻ ഷിജിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സാഗട്ട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ സംസ്‌കരിച്ചു. സിറ്റി വെസ്റ്റിലെ പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകനാണ് പതിനൊന്ന് വയസുകാരനായ കെവിൻ ഷിജി.
സിറ്റി വെസ്റ്റിലെ ഷിജിയുടെ ഭവനത്തിൽ നടന്ന സംസ്‌കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിന് സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ.ആന്റണി ചീരംവേലിൽ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവർ നേതൃത്വം നൽകി.തുടർന്ന് വിലാപയാത്രയായി സാഗട്ട് പള്ളിയിലെത്തിച്ച ഭൗതീക ദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അവിടെ കാത്തു നിന്നിരുന്നു.
സഹപാഠിയുടെ ട മരണത്തിൽ ദുഃഖനിമഗ്ദരായ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ പുഷ്പഹാരങ്ങളുമായി കാത്തു നിന്ന് കെവിന് അന്ത്യോപചാരം അർപ്പിച്ചു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് കെവിന് അവർ ആദരവേകിയത്.സിറ്റി വെസ്റ്റിലെ തയ്‌കൊണ്ടാ സംഘം യൂണിഫോമിലാണ് കെവിന് യാത്രപറയാൻ എത്തിയത്.
ഫൂണറൽ മാസിന് സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഡബ്ലിനിലെ സീറോ മലബാർ ചാപ്ല്യന്മാരായ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലിൽ,വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്റ്റർ ഫാ.ജോർജ് അഗസ്റ്റിൻ,ലോങ്ങ് ഫോർഡ് സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ.റെജി കുര്യൻ,ജീസസ് യൂത്ത് അയർലണ്ടിന്റെ ചുമതലക്കാരനും,നോക്ക്‌ലേൻ പള്ളി വികാരിയുമായ ഫാ.മാർട്ടിൻ പൊറേക്കാരൻ,ഫാ.ജോസഫ് വെള്ളനാൽ,ഫാ.സിജി(മൈനൂത്ത് )ഫാ.ജോൺ കെല്ലി,ഫാ.ജോൺ വാർഡ് (താലാ ഹോസ്പിറ്റൽ) ഫാ.പാറ്റ് മക്കില്‌നി എന്നിവരും സഹോദര സഭകളെ പ്രതിനിധീകരിച്ച് ,ഫാ.അനീഷ് കെ സാം,ഫാ.കെ എം ജോർജ് (ഓർത്തഡോക്‌സ് ചർച്ച്)ഫാ.എൽദോഫാ.ജിനോ, ഡീക്കൻ ജോബിൽ യൂവാക്കിം(യാക്കോബായ സഭ )റവ.ജെയിംസൺ(മാർത്തോമാ ചർച്ച്) എന്നിവരും ശുശ്രൂഷകളിൽ പങ്കെടുത്തു.
ഫാ.ജോസ് ഭരണികുളങ്ങര,കെവിന്റെ വേദപാഠ അദ്ധ്യാപിക ബീന ജെയ്മോൻ,സാഗട്ട് സെന്റ് മേരീസ് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് നോവലെൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.കെവിന്റെ അങ്കിൾ ജോസഫ് ഏവരെയും കുടുംബാംഗങ്ങളുടെ കൃതഞ്ജത അറിയിച്ചു.
സംസ്‌കാര ശുശ്രൂഷയുടെ അന്തിമഘട്ടം സീറോ മലബാർ റീത്തിലായിരുന്നു.ഫാ.ജോസ് ഭരണികുളങ്ങര അന്തിമഘട്ട ശുശ്രൂഷകൾക്ക് കാർമികനായി.സെന്റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സിമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്.