- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാപവാദ വിവാദം വിടാതെ ഹോളിവുഡ്; ഹാർവിക്ക് പിന്നാലെ വില്ലനാകുന്നത് കെവിൻ സ്പാസി; സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പീഡന ആരോപണങ്ങളുമായി രംഗത്ത്; അച്ഛൻ ലൈംഗികമായി പീഡിപ്പിച്ച ഹോളിവുഡ് നടന്റെ ബലാത്സംഗ കഥകളിൽ ഞെട്ടി പാശ്ചാത്യലോകം
ഹോളിവുഡിൽ ഇപ്പോൾ ലൈംഗികാപവാദ വിവാദങ്ങൾ കൊഴുക്കുകയാണ്. ഹോളിവുഡ് നടൻ ഹാർവി വെയ്ൻസ്റ്റെയിൻ തങ്ങളെ പീഡിപ്പിച്ചുവെന്നാരോപിച്ച് 50 ഓളം സ്ത്രീകൾ അടുത്തിടെയായിരുന്നു രംഗത്തെത്തിയിരുന്നത്. ഇതിന് പുറമെ സ്റ്റാർ ട്രെക്കിന്റെ ആന്റണി റാപിനെ അദ്ദേഹത്തിന്റെ 14ാം വയസിൽ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഹോളിവുഡ് നടൻ കെവിൻ സ്പാസിക്ക് മേൽ ശക്തമായിരിക്കുകയാണ്. അതിന് പുറമെ മുൻ യുഎസ് ന്യൂസ് അവതാരകനായ ഹീതർ അൺറുഹിന്റെ ഒരു ബന്ധുവിനെ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണവും സ്പാസിക്ക് നേരെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാരും പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഹോളിവുഡ് നടന്റെ ബലാത്സംഗ കഥകളിൽ പാശ്ചാത്യലോകം ഞെട്ടിയിരിക്കുകയാണ്. തുടർന്ന് താൻ വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വവർഗലൈംഗികതെ ഇഷ്ടപ്പെട്ട ആളാണെന്ന കുറ്റസമ്മതവുമായി സ്പാസി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും സ്പാസിയുടെ മാത്രം തകരാറല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പിതാവായ തോമസ് ജിയോഫ്റെ ഫോവ്ലെർ ഇതു പോലെ സ്വവർഗാനുരാഗിയായിരുന്നുവെന
ഹോളിവുഡിൽ ഇപ്പോൾ ലൈംഗികാപവാദ വിവാദങ്ങൾ കൊഴുക്കുകയാണ്. ഹോളിവുഡ് നടൻ ഹാർവി വെയ്ൻസ്റ്റെയിൻ തങ്ങളെ പീഡിപ്പിച്ചുവെന്നാരോപിച്ച് 50 ഓളം സ്ത്രീകൾ അടുത്തിടെയായിരുന്നു രംഗത്തെത്തിയിരുന്നത്. ഇതിന് പുറമെ സ്റ്റാർ ട്രെക്കിന്റെ ആന്റണി റാപിനെ അദ്ദേഹത്തിന്റെ 14ാം വയസിൽ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഹോളിവുഡ് നടൻ കെവിൻ സ്പാസിക്ക് മേൽ ശക്തമായിരിക്കുകയാണ്. അതിന് പുറമെ മുൻ യുഎസ് ന്യൂസ് അവതാരകനായ ഹീതർ അൺറുഹിന്റെ ഒരു ബന്ധുവിനെ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണവും സ്പാസിക്ക് നേരെ ഉയർന്നിട്ടുണ്ട്.
ഇത്തരത്തിൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാരും പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഹോളിവുഡ് നടന്റെ ബലാത്സംഗ കഥകളിൽ പാശ്ചാത്യലോകം ഞെട്ടിയിരിക്കുകയാണ്. തുടർന്ന് താൻ വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വവർഗലൈംഗികതെ ഇഷ്ടപ്പെട്ട ആളാണെന്ന കുറ്റസമ്മതവുമായി സ്പാസി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും സ്പാസിയുടെ മാത്രം തകരാറല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പിതാവായ തോമസ് ജിയോഫ്റെ ഫോവ്ലെർ ഇതു പോലെ സ്വവർഗാനുരാഗിയായിരുന്നുവെന്നുമാണിപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.
സ്പാസിയുടെ സഹോദരനായ റൻഡാൽ ഫോവ്ലെറാണ് ഇക്കാര്യം ഉയർത്തിപ്പിടിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പിതാവ് തന്നെ കുട്ടിക്കാലം മുതൽ തന്നെ ബലാത്സംഗം ചെയ്യാറുണ്ടെന്നും തന്റെ അമ്മയ്ക്ക് ഇതറിയാമായിരുന്നുവെന്നും റൻഡാൽ തുറന്ന് പറയുന്നു. സ്പാസിയും അച്ഛന്റെ ഇത്തരം ബലാത്സംഗങ്ങൾക്ക് വിധേയനായിരുന്നുവെന്നും സൂചനയുണ്ട്. മദ്യപിച്ച് ബോധമില്ലാതിരിക്കുമ്പോൾ താൻ റാപിനോട് അപമര്യാദയായി പെരുമാറിപ്പോയിരിക്കാമെന്നാണ് സ്പാസി ആരോപണങ്ങളെ തുടർന്ന് സ്വയം ന്യായീകരിച്ചിരിക്കുന്നത്. ഈ ഒരു ഘട്ടത്തെ തന്റെ മറ്റ് ചില സ്വകാര്യതകൾ കൂടി വെളിപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും റാൻസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതനുസരിച്ച് ലൈംഗികതയുടെ കാര്യത്തിൽ താൻ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ സ്വീകരിക്കാനിഷ്ടപ്പെടുന്നുവെന്നും ഇനി മുതൽ ഒരു സ്വവർഗാനുരാഗിയായി ജീവിക്കാൻ തുടങ്ങുകയാണെന്നും സ്പാസി വെളിപ്പെടുത്തിയിരുന്നു. താനും സ്പാസിയും നിരവധി ദൗർബല്യങ്ങളുള്ള മാതാപിതാക്കളുടെ മക്കളായിട്ടാണ് ജനിച്ച് വളർന്നതെന്നും അതിന്റെ പ്രശ്നങ്ങൾ തങ്ങൾക്കുണ്ടെന്നുമാണ് സ്പാസിയുടെ സഹോദരൻ റൻഡാൽ ഫോവ്ലെർ വെളിപ്പെടുത്തുന്നു. അതായത് മാതാപിതാക്കൾക്ക് വഴിവിട്ട ബന്ധങ്ങളേറെയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം ഓർമിക്കുന്നത്.
തങ്ങൾ വളരെ ചെറിയ കുട്ടികളായിരുന്നപ്പോൾ പിതാവ് അമേരിക്കൻ നാസി പാർട്ടിയിൽ ചേർന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടർന്ന് അച്ഛൻ ഹിറ്റ്ലറെ അനുകരിച്ച് മീശ ട്രിം ചെയ്തിരുന്നുവെന്നും ഫോവ്ലെർ വെളിപ്പെടുത്തുന്നു. താൻ സ്വവർഗാനുരാഗിയാണെന്ന് സ്പാസി വെളിപ്പെടുത്തി 24 മണിക്കൂർ തികയുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഷോ ആയ ഹൗസ് ഓഫ് കാർഡ്സ് റദ്ദാക്കുന്നുവെന്ന ഞെട്ടിപ്പികുന്ന തീരുമാവുമായി നെറ്റ്ഫിക്സ് രംഗത്തെത്തുകയും ചെയ്തിരുന്നു. ആറാം സീസൺ കഴിഞ്ഞ് വിജയകരമായി മുന്നേറുന്ന ഷോയാണ് പൊടുന്നനെ നിർത്തുന്നത്. നെറ്റ് ഫിക്സിന്റെയും ഹൗസ് ഓഫ് കാർഡ്സിന്റെയും പ്രൊഡ്യൂസർമാരായ മീഡിയ റൈറ്റ്സ് കാപിറ്റലാണ് കഴിഞ്ഞ രാത്രി ഈ ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്തിരിക്കുന്നത്.