- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരഭിമാനം മൂത്തവർ കെവിനെ വെള്ളത്തിൽ മുക്കി കൊന്നു? പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ നൽകുന്നത് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സാധ്യതകൾ; അന്തിമ നിഗമനത്തിൽ എത്താൻ ആന്തരിക പരിശോധനാ ഫലം അനിവാര്യമെന്ന് വിലയിരുത്തി അന്വേഷണ സംഘം; വെള്ളത്തിൽ അബദ്ധത്തിൽ വീണ് മരിക്കാനുള്ള സാധ്യത വിരളമെന്ന് ഡോക്ടർ അറിയിച്ചതായി സൂചന; ഒന്നും സ്ഥിരീകരിക്കാതെ പൊലീസും; കെവിന്റെ കൊലയിൽ ഒളിച്ചുകളി തുടരാൻ പൊലീസ്
കോട്ടയം: മകളെ പ്രണയിച്ച് കെട്ടിയതിനുള്ള പ്രതികാരം തീർക്കാൻ കെവിനെ അച്ഛനും മകനും ചേർന്ന് കൊന്നത് തന്നെയെന്ന സൂചനയുമായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സാധാരണ നിലയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ ഉടൻ പൊലീസ് സർജ്ജൻ മരണകാരണം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനേ വാക്കാൽ ധരിപ്പിക്കുന്ന പതിവുണ്ട്. ഇക്കാര്യത്തിലും പൊലീസ് സർജ്ജൻ പതിവ് തെറ്റിച്ചില്ല. കെവിന്റേതുകൊലപാതകമെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ പോസ്റ്റ്മോർട്ടത്തിലുണ്ടെന്ന സൂചനയാണ് പൊലീസ് സർജന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. എന്നാൽ ഇക്കാര്യം ഉടൻ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കില്ല. കെവിന്റെ മരണകാരണം പൊലീസ് ഉടൻ പുറത്തുവിടല്ലന്ന് സൂചനയാണ് ഉന്നത ഉദ്യോഗസ്ഥരും നൽകുന്നത്. ആന്തരീക അവയവങ്ങളുടെ പരിശോധന കൂടി കഴഞ്ഞ ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും വിവരം വെളിപ്പെടുത്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ മറുനാടനുമായി പങ്കുവച്ച വിവരം. രാജ്യമാകെ ശ്രദ്ധയാകർഷിച്ച കേസെന്ന നിലയിൽ വിവരങ്ങളൊന്നും ചോരാതിതിക്കാൻ പൊലീസ് പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നാണ് പുറത
കോട്ടയം: മകളെ പ്രണയിച്ച് കെട്ടിയതിനുള്ള പ്രതികാരം തീർക്കാൻ കെവിനെ അച്ഛനും മകനും ചേർന്ന് കൊന്നത് തന്നെയെന്ന സൂചനയുമായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സാധാരണ നിലയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ ഉടൻ പൊലീസ് സർജ്ജൻ മരണകാരണം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനേ വാക്കാൽ ധരിപ്പിക്കുന്ന പതിവുണ്ട്. ഇക്കാര്യത്തിലും പൊലീസ് സർജ്ജൻ പതിവ് തെറ്റിച്ചില്ല. കെവിന്റേതുകൊലപാതകമെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ പോസ്റ്റ്മോർട്ടത്തിലുണ്ടെന്ന സൂചനയാണ് പൊലീസ് സർജന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. എന്നാൽ ഇക്കാര്യം ഉടൻ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കില്ല.
കെവിന്റെ മരണകാരണം പൊലീസ് ഉടൻ പുറത്തുവിടല്ലന്ന് സൂചനയാണ് ഉന്നത ഉദ്യോഗസ്ഥരും നൽകുന്നത്. ആന്തരീക അവയവങ്ങളുടെ പരിശോധന കൂടി കഴഞ്ഞ ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും വിവരം വെളിപ്പെടുത്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ മറുനാടനുമായി പങ്കുവച്ച വിവരം. രാജ്യമാകെ ശ്രദ്ധയാകർഷിച്ച കേസെന്ന നിലയിൽ വിവരങ്ങളൊന്നും ചോരാതിതിക്കാൻ പൊലീസ് പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി തെളിവുകൾ പൊലീസ് സർജന് ലഭിച്ചിട്ടുണ്ട്. ഡിജിപി അടക്കമുള്ളവരുമായി വിവരങ്ങൾ പൊലീസ് സർജൻ പങ്കുവയ്ക്കും. അതിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് നൽകൂ.
കെവിനെ വെള്ളത്തിൽ മുക്കി കൊന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ നിന്നും പ്രാഥമികമായി ലഭിക്കുന്ന സൂചനകൾ. വെള്ളം ഉള്ളിൽ ചെന്നാണ് മരണം. ബലപ്രയോഗത്തിന്റെ തെളിവും ശരീരത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളത്തിൽ മുക്കി കൊന്നുവെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തുന്നത്. മരണകാരമാകുന്ന മുറിവുകൾ കെവിന്റെ ശരീരത്തിലില്ല. കെവിന്റേത് സ്വാഭാവിക മരണമാക്കാനാണ് വെള്ളത്തിൽ മുക്കി കൊന്നതെന്ന വിലയിരുത്തലാണ് പൊലീസിലെ ഒരു വിഭാഗത്തിനുള്ളത്. കേസിൽ പൊലീസും പ്രതിയാണ്. പരാതി കിട്ടിയിട്ടും പൊലീസ് അന്വേഷിച്ചില്ല. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങാൻ തീരുമാനം. അതുകൊണ്ട് തന്നെ അന്തിമ റിപ്പോർട്ട് കിട്ടും വരെ മരണകാരണത്തിൽ പൊലീസ് അന്തിമ തീരുമാനം എടുക്കില്ല. വിവരങ്ങൾ പുറത്തുവിടുകയുമില്ല.
യാത്രയിക്കിടെ ഒന്നുരണ്ടെണ്ണം കൊടുത്തു. രാത്രി നെല്ലിപ്പള്ളിയിൽ നിന്നും ചാലിയേക്കരയ്ക്ക് പോകുന്ന വഴിയിൽ പത്തുപാറയ്ക്ക് കിഴക്ക് ഭാഗത്ത് കാർ നിർത്തി. കൂട്ടത്തിലൊരാൾ കെവിന്റെ അടുത്ത് നിന്നു. മറ്റുള്ളവർ പിന്നിൽ നിർത്തിയിട്ടിരുന്ന കാറിനടുത്തേയ്ക്ക് നീങ്ങി. ഇതിനിടയിൽ കെവിൻ ഇരുളിലേയ്ക്ക് ഓടി. ഏറെ നേരം തപ്പിയിട്ടും കിട്ടിയില്ല.മരണ വിവരമറിയുന്നത് പൊലീസ് തേടിയെത്തിയപ്പോൾ. കെവിന്റെ മരണത്തെക്കുറിച്ച് പിടിയിലായ മൂന്നുപേരും പൊലീസിന് നൽകിയ വിവരണം ഇങ്ങനെയാണ്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. വ്യക്തമായ ഗൂഢാലോചന കെവിന്റെ കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇത് പുറത്തുവരാതിരിക്കാനാണ് പ്രതികൾ ഇത്തരത്തിൽ മൊഴി നൽകുന്നതെന്നും പൊലീസ് സംശയിക്കുന്നു. ഈ മൊഴി തെറ്റെന്ന് വിശദീകരിക്കും വിധമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പുറത്തുവരുന്നത്.
മുങ്ങിമരണമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിക്കാൻ ഇന്നലെ മുതൽ പൊലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടാതായി പരക്കെ ആരോപണ മുയർന്നിട്ടുണ്ട്. തെന്മല പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് നൽകുന്ന സൂചനകളാണ് കേസിന്റെ ഗതി ഈ വഴിക്കാക്കാൻ അന്വേഷക സംഘത്തിന് തുണയായിട്ടുള്ളതെന്നും പരക്കെ ആക്ഷേപമുണ്ട് കെവിനെയും കൊണ്ടുവരവെ വാഹനം നിർത്തിയെന്ന് പിടിയിലായവർ പൊലീസിന് കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നും ഏകദേശം 100 മീറ്ററോളം താഴെയാണ് ചാലിയക്കര പുഴ ഒഴുകുന്നത്. കല്ലും പരലും നിറഞ്ഞ ചരിഞ്ഞ പ്രദേശത്തുകൂടി വേണം പുഴയിലെത്താൻ എന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. അതായത് ബോധപൂർവ്വമാണ് പ്രതികൾ മൊഴി നൽകുന്നത്. കഠിനമായ ദേഹോപദ്രവം ഉണ്ടായിട്ടില്ലന്ന പിടിയിലായവരുടെ വാദത്തെ സാധൂകരിക്കുന്നതാണ് തെന്മല പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അതിനിർണ്ണായകമാണ്.
എന്നാൽ നാട്ടുകാർ ഇത് അംഗീകരിക്കുന്നില്ല. വലത് കണ്ണിന്റെ പുരുകത്തിന് മുകളിലും താഴെയുമായി രണ്ട് മുറിവുകളുണ്ട്. ഇടത് കണ്ണിന്റെ താഴെ കരിനീലിച്ച പാടുമുണ്ട്. വലത് കാലിന്റെ മുട്ടിന് താഴെ ചെറിയ മുറിവും. കെവിന്റെ ജഡത്തിലെ ബാഹ്യക്ഷതങ്ങളെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന പരാമർശം ഇതുമാത്രമാണ്. എന്നാൽ കെവിനെ ബലമുപയോഗിച്ച് വെള്ളത്തിൽ മുക്കി കൊന്നതാണെന്നാണ് സൂചന. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലീസിന്റെ ഇടപെടലുകൾ. പിടിയിലായവർ വാഹനം നിർത്തിയെന്നു പറയുന്ന പ്രദേശത്തു നിന്നും പുഴയിലേയ്ക്ക് എത്തണമെങ്കിൽ ചെങ്കുത്തായ പ്രദേശത്തുകൂടി 100 മീറ്ററോളം സഞ്ചരിക്കണം. ഇതുവഴി പുഴയിലേയ്ക്കിറങ്ങുന്നവർ ബാലൻസ് തെറ്റി നിലം പതിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സ്ഥലം സന്ദർശിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ഇതെല്ലാം ബോധപൂർവ്വമാണെന്നാണ് വിലയിരുത്തൽ പുറത്തുവന്നിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള നീക്കമായി ഇതെല്ലാം വ്യാഖ്യാനിച്ചു.
അതായത് കെവിന്റെ ദേഹത്ത് മരണകാരണമായ മുറിവുകളില്ല. ജീപ്പിൽ നിന്ന് ഇറങ്ങി ഓടിയ കെവിൻ അബദ്ധത്തിൽ വീണു മരിച്ചുവെന്ന് വരുത്താനാണ് നീക്കം. ഇതിലൂടെ പ്രതികളുടെ മേൽ കൊലപാതകകുറ്റം ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. ഇതിനുള്ള തന്ത്രമാണ് പൊലീസ് അണിയറയിൽ ഒരുക്കുന്നതെന്നാണ് സൂചന. പണത്തിന്റേയും രാഷ്ട്രീയ പിൻബലത്തിന്റേയും കരുത്തിലാണ് പൊലീസ് സ്വാധീനത്തിന് വഴങ്ങുന്നതെന്നാണ് വിലയിരുത്തൽ. പിടിയിലായവരുടെ മൊഴി പ്രകാരം രാത്രിയിൽ ദിശ അറിയാതെ ഓടിയ കെവിൻ പുഴയിൽ അകപ്പെട്ട് മുങ്ങി മരിച്ചിരിക്കാമെന്നാണ് അന്വേണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ നിഗമനം. ദേഹത്ത് മരണകാരണമായേക്കാവുന്ന ബാഹ്യക്ഷതങ്ങൾ ഇല്ലന്നുള്ളതാണ് ഇക്കൂട്ടർ ഈ നിഗമനത്തിലെത്താൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
മുഖത്തെ പാടുകൾ മർദ്ദനത്തിന്റേതാണെന്ന് പിടിയിലായവർ സമ്മതിച്ചതായിട്ടാണ് ലഭ്യമായ വിവരം.അവശേഷിക്കുന്ന കാലിലെ മുറിവ് വീഴ്ചയിൽ സംഭവിച്ചതാവാമെന്നും പൊലീസ് കണക്കുകൂട്ടുന്നു.