- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ പ്രണയത്തെ അംഗീകരിക്കാൻ ക്രിസ്ത്യാനിയായ അച്ഛനും മുസ്ലീമായ അമ്മയ്ക്കുമായില്ല; മകനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് മാതാപിതാക്കൾ തന്നെ; മകളുടെ ഭർത്താവിനെ കൊല്ലാൻ സംഘത്തെ നിശ്ചയിച്ചതും ഒരുക്കിയതും ചാക്കോയും ഭാര്യ രഹനയും തന്നെ; മകനെ ചതിയിൽ കുടുക്കിയത് നീനുവിന്റെ അച്ഛനും അമ്മയും എന്ന് വെളിപ്പെടുത്തി അറസ്റ്റിലായ നിയാസിന്റെ കുടുംബം; കെവിന്റെ ദുരഭിമാനക്കൊലയിൽ നിറയുന്നത് പ്രതികാരത്തിന്റെ ഗൂഢാലോചന
കോട്ടയം: മൂന്നുനാൾമുൻപുമാത്രം വിവാഹിതനായ കോട്ടയം മാന്നാനത്തെ ദളിത് ക്രൈസ്തവ യുവാവ് കെവിൻ പി. ജോസഫിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് നീനുവിന്റെ അച്ഛൻ തന്നെ. നീനുവിന്റെ അച്ഛനും അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. അച്ഛന്റേയും അമ്മയുടേയും നിർബന്ധപ്രകാരമാണ് കെവിനെ നീനുവിന്റെ സഹോദരൻ സാനുവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ സഹായവും ചെയ്തു കൊടുത്തത് അച്ഛൻ ചാക്കോയും അമ്മ രഹ്നയുമായിരുന്നു. അതിനിടെ നീനുവുമായി അടുപ്പകാട്ടുന്ന പുരുഷ സുഹൃത്തുക്കളെ മുമ്പും കൊലപ്പെടുത്താൻ അച്ഛനും അമ്മയും ശ്രമിച്ചിരുന്നു. നീനുവിന്റെ അച്ഛൻ ക്രിസത്യാനിയാണ്. അമ്മ മുസ്ലീമും. പക്ഷേ മകളെ വളർത്തിയത് ക്രിസത്യാനിയായും. പുനലൂരിലുള്ള സുവാർത്ത സ്വതന്ത്ര പെന്തക്കോസ്ത് സമൂഹ അംഗമാണ് ഇവർ. ഈ വിഭാഗത്തിലുള്ള പെൺകുട്ടിയെ വിവാഹംചെയ്തതിനായിരുന്നു സഹോദരനുൾപ്പെടെയുള്ള കൊലയാളിസംഘം കെവിനെ ബന്ധുവീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയത്. പിറ്റേന്നാണ് ശവശരീരം കണ്ടെത്തിയത്. കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ
കോട്ടയം: മൂന്നുനാൾമുൻപുമാത്രം വിവാഹിതനായ കോട്ടയം മാന്നാനത്തെ ദളിത് ക്രൈസ്തവ യുവാവ് കെവിൻ പി. ജോസഫിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് നീനുവിന്റെ അച്ഛൻ തന്നെ. നീനുവിന്റെ അച്ഛനും അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. അച്ഛന്റേയും അമ്മയുടേയും നിർബന്ധപ്രകാരമാണ് കെവിനെ നീനുവിന്റെ സഹോദരൻ സാനുവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ സഹായവും ചെയ്തു കൊടുത്തത് അച്ഛൻ ചാക്കോയും അമ്മ രഹ്നയുമായിരുന്നു. അതിനിടെ നീനുവുമായി അടുപ്പകാട്ടുന്ന പുരുഷ സുഹൃത്തുക്കളെ മുമ്പും കൊലപ്പെടുത്താൻ അച്ഛനും അമ്മയും ശ്രമിച്ചിരുന്നു.
നീനുവിന്റെ അച്ഛൻ ക്രിസത്യാനിയാണ്. അമ്മ മുസ്ലീമും. പക്ഷേ മകളെ വളർത്തിയത് ക്രിസത്യാനിയായും. പുനലൂരിലുള്ള സുവാർത്ത സ്വതന്ത്ര പെന്തക്കോസ്ത് സമൂഹ അംഗമാണ് ഇവർ. ഈ വിഭാഗത്തിലുള്ള പെൺകുട്ടിയെ വിവാഹംചെയ്തതിനായിരുന്നു സഹോദരനുൾപ്പെടെയുള്ള കൊലയാളിസംഘം കെവിനെ ബന്ധുവീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയത്. പിറ്റേന്നാണ് ശവശരീരം കണ്ടെത്തിയത്. കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ(20)യെ വിവാഹംകഴിച്ച, കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ട് മാവേലിപ്പടി വട്ടപ്പാറവീട്ടിൽ ജോസഫിന്റെ മകൻ കെവിൻ പി. ജോസഫിനെ(23)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം. പുനലൂരിൽനിന്ന് 12 കിലോമീറ്റർ അകലെ ചാലിയക്കര ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് സിപിഎം-കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയും ഉണ്ടായിരുന്നു. ഇതിനെല്ലാം പിന്നിൽ ചരടുവലിച്ചത് ചാക്കോയായിരുന്നു.
കോട്ടയത്തിന് സമീപമുള്ള കോളേജിൽ ബിരുദവിദ്യാർത്ഥിനിയായിരുന്നു നീനു. 24-ന് പരീക്ഷാവിവരം അറിയാനാണ് നീനു കോട്ടയത്തെത്തിയത്. വൈകീട്ട് 7.30-ന് നീനു വീട്ടിൽ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. നീനുവിന്റെ ബന്ധുക്കൾ 25-നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ പൊലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കൾ പറഞ്ഞു. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും അത് പരിഗണിക്കാതെ വീട്ടുകാർക്കൊപ്പം പോകാൻ പൊലീസ് നിർദ്ദേശിച്ചെന്നും അവർ ആരോപിച്ചു. നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാൻ പൊലീസ് സമ്മതിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
കെവിന്റെ മരണത്തിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഇഷാൻ, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. നീനുവിന്റെ സഹോദരനെയും സംഘത്തെയും പൊലീസ് തെരയുകയാണ്. അറസ്റ്റിലായവരിൽ നിന്നാണ് അമ്മയുടേയും അച്ഛന്റേയും ഇടപെടലിൽ പൊലീസിന് സൂചന ലഭിച്ചത്. മകളുടെ പ്രണയം അംഗീകരിക്കാൻ ഇവർക്കായില്ല. ഇവരാണ് സുനുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. അതിനിടെ നിയാസിനെ കേസിൽ തന്ത്രപരമായി പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ചാക്കോയും രഹനയും ചേർന്ന് മകളെ കാണാൻ പോകാനാണ് കാർ ചോദിച്ചത്. അത് നൽകുകയും ചെയ്തു. ഇതുകൊലയ്ക്ക് വേണ്ടിയായിരുന്നുവെന്ന് അറിയില്ലായിരുന്നു. നിയാസിനെ നിർബന്ധിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
സുനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടു വരാനെന്ന് പറഞ്ഞാണ് കാർ ആവശ്യപ്പെട്ടതെന്നാണ് റിയാസിന്റെ അമ്മ പറയുന്നത്. അതിനിടെ ചാക്കോയും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊലപാതകത്തിൽ അച്ഛനും അമ്മയും നേരിട്ട് പങ്കെടുത്തതിന് തെളിവാണ് ഇത്. ഞായറാഴ്ച പുലർച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോയത്. കെവിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തവേ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തുകാിരുന്നു. ഇടമണിൽനിന്നു പിടികൂടിയ ഇഷാൻ നൽകിയ വിവരമനുസരിച്ചായിരുന്നു തിരച്ചിൽ. തെന്മല പഞ്ചായത്തിനെയും പിറവന്തൂർ പഞ്ചായത്തിനെയും വേർതിരിക്കുന്ന ചാലിയക്കരയിൽ തോട്ടത്തൊങ്കൽ ഭാഗത്ത് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ബനിയനും ജട്ടിയുമേ മൃതദേഹത്തിലുണ്ടായിരുന്നുള്ളൂ. ഇടതുകണ്ണിനോട് ചേർന്നുള്ള ആഴത്തിലുള്ള മുറിവ് ഉൾപ്പെടെ മുഖത്ത് സാരമായ മുറിവുകൾ ഏറ്റിരുന്നു. ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കെവിനെ തട്ടിക്കൊണ്ടുപോയെന്ന നീനുവിന്റെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരേ ഗാന്ധിനഗർ പൊലീസ് ഞായറാഴ്ച കസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ സഹോദരൻ സാനുവാണ് എല്ലാം ചെയ്തതെന്നായിരുന്നു പൊലീസ് കരുതിയത്. ഇതിനിടെയാണ് അച്ഛന്റേയും അമ്മയുടേയും പങ്ക് വെളിപ്പെടുന്നത്. വധഭീഷണി ഭയന്ന് കെവിൻ വിവാഹദിവസംതന്നെ നീനുവിനെ താമസിച്ചിരുന്ന ഹോസ്റ്റലിൽ തിരികെയെത്തിച്ചു. നീനു ഞായറാഴ്ച രാവിലെ കെവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഞായറാഴ്ച രാവിലെ ആറുമണിക്ക്, കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി. മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്നുപറഞ്ഞ് പരാതി പൊലീസ് അവഗണിച്ചെന്നാണ് ആരോപണം. ഉച്ചയോടെ വനിതാ പൊലീസ് നീനുവിനെ പൊലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്നു.
ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ ചാക്കോ മകളെ കാണാനില്ലെന്നു പറഞ്ഞ് പരാതി നൽകി. തുടർന്ന് ഞായറാഴ്ച വൈകീട്ട് നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു പറഞ്ഞു. അതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. അതിനിടെ മുഴുവൻ പ്രതികളെയും പിടികൂടാൻ ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് സ്‌ക്വാഡ് രൂപവത്കരിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊല്ലം, കോട്ടയം ജില്ലകളിൽ വെവ്വേറെ അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഇതുകൂടാതെ സി.ബി.സിഐ.ഡി.യുടെ രണ്ടു സംഘങ്ങളും അന്വേഷിക്കുന്നുണ്ട്. രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികൾക്ക് ബന്ധമുള്ളതുകൊണ്ടാണ് ഈ രീതിയിൽ അന്വേഷിക്കുന്നത്.
കെവിന്റെ മരണത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷകമ്മിഷനും സംസ്ഥാന മനുഷ്യാവകാശകമ്മിഷനും റിപ്പോർട്ട് തേടി. ഏഴുദിവസത്തിനകം വിശദീകരണം നല്കാനാണ് പൊലീസ് മേധാവി, കോട്ടയം, കൊല്ലം ജില്ലാകളക്ടർമാർ, കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരോട് ന്യൂപക്ഷ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. പൊലീസ് മേധാവി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിന്റെ മൃതദേഹം കണ്ടെത്തിയതു മുതൽ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കുന്നതുവരെ പൊലീസ് നേരിട്ടത് കടുത്ത പ്രതിഷേധം. തിങ്കളാഴ്ച രാവിലെയാണ് തെന്മലക്കടുത്ത് ചാലിയേക്കരയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രധാന റോഡുകളൊന്നും കടന്നുപോകാത്ത ചാലിയേക്കരയിലെ ആൾപ്പാർപ്പില്ലാത്ത മേഖലയിലെ തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഊടുവഴികളിലൂടെ ആസൂത്രിതമായാണ് കെവിനെ ഇവിടെ എത്തിച്ചത്. 12 പേരടങ്ങുന്ന സംഘം അതിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. തെങ്കാശിയിൽ ഇവരെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവർക്കൊപ്പം ചാക്കോയും രഹനയുമുണ്ടെന്നാണ് സൂചന. മൂന്നു കാറിൽ 12 പേരടങ്ങുന്ന സംഘമാണ് കുമാരനെല്ലൂർ പ്ലാത്തറയിൽ കെവിനെ സുഹൃത്ത് മാന്നാനം സ്വദേശി അനീഷിനൊപ്പം വീട്ടിൽ നിന്നും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്നത്. അനീഷിനെ പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. തെന്മലയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെയാണ് ചാലിയേക്കര. ഒരു ഭാഗം റബ്ബർ തോട്ടങ്ങളും മറുഭാഗം കാടും പങ്കിടുന്ന തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
കെവിൻ തോട്ടിൽ കാൽവഴുതി വീണതാവാമെന്ന സംശയം പൊലീസ് ഉന്നയിച്ചപ്പോൾ തന്നെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. കണ്ണുകൾ ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. മർദനത്തിന്റെ പാടുകൾ ശരീരത്തിൽ കണ്ടു. റോഡിൽ നിന്നും ഒരാളെ വലിച്ചുകൊണ്ടുപോയതിന്റെ തെളിവുകളുമുണ്ട്. റോഡിൽ നിന്നും 350 മീറ്ററോളം അകലെ ഒരാൾ എങ്ങനെ കാൽ വഴുതി വീഴുമെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.