- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കാണപ്പെട്ടത് കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ; ദേഹത്ത് പലയിടത്തും മുറിവുകളും വലിച്ചിഴച്ച പാടുകളും; തലയ്ക്കും ഗുരുതരമായ പരിക്ക്; തട്ടിക്കൊണ്ടു പോയ ശേഷം കെവിൻ നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനം; സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് ക്രൈസ്തവ യുവാവിനോട് സഹോദരനും ഗുണ്ടാസംഘവും പക തീർത്തത് നീചമായി; പ്രിയപ്പെട്ടവൻ തിരിച്ചുവരില്ലെന്നറിഞ്ഞ് ബോധം കെട്ടുവീണ നീനു ആശുപത്രിയിൽ
കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരിൽ പെൺവീട്ടുകാർ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തം. കെവിന്റെ മൃതദേഹത്തിൽ മാരകമായ പരിക്കുകളാണ് കാണപ്പെട്ടത്. കണ്ണൂകൾ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത് എന്നാണ പുറത്തുവരുന്ന വിവരം. ഇക്കാര്യം വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മൃതദേഹം നിലത്തിട്ട് വലിച്ച നിലയിലാണ് കാണപ്പെട്ടത്. ദേഹത്ത് ഈ പാടുകൾ കാണാനുണ്ട്. തലയ്ക്കും പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സഹോദരിയെ പ്രണയിച്ച യുവാവിനോട് തീർത്താൽ തീരാത്ത പക തന്നെ സഹോദരന് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാൻ കസ്റ്റഡിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗർ പൊലീസ് അവഗണിച്ചതും പൊലീസ് വീഴ്‌ച്ചയായ മാറി. കെവിൻ പി. ജോസഫിന്റേത് ദുരഭിമാനക്കൊല
കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരിൽ പെൺവീട്ടുകാർ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തം. കെവിന്റെ മൃതദേഹത്തിൽ മാരകമായ പരിക്കുകളാണ് കാണപ്പെട്ടത്. കണ്ണൂകൾ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത് എന്നാണ പുറത്തുവരുന്ന വിവരം. ഇക്കാര്യം വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മൃതദേഹം നിലത്തിട്ട് വലിച്ച നിലയിലാണ് കാണപ്പെട്ടത്. ദേഹത്ത് ഈ പാടുകൾ കാണാനുണ്ട്. തലയ്ക്കും പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സഹോദരിയെ പ്രണയിച്ച യുവാവിനോട് തീർത്താൽ തീരാത്ത പക തന്നെ സഹോദരന് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാൻ കസ്റ്റഡിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗർ പൊലീസ് അവഗണിച്ചതും പൊലീസ് വീഴ്‌ച്ചയായ മാറി.
കെവിൻ പി. ജോസഫിന്റേത് ദുരഭിമാനക്കൊലയാണെന്നും വ്യക്തമായിട്ടുണ്ട്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. ഇലക്ട്രീഷ്യനാണ് കെവിൻ. ഭാര്യ നീനുവിന്റേത് നല്ല ധനസ്ഥിതിയുള്ള കുടുംബമാണ്. മരണവാർത്ത അറിഞ്ഞ് തളർന്നുവീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ കണ്ണീർ വാർത്തുകൊണ്ട് യുവതി പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, പൊലീസ് നിഷ്‌ക്രിയമാതോടെ പൊലീസീന് വീഴ്‌ച്ചയുമായി.
വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കെവിന്റെ മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയ ശേഷം തോട്ടിൽ ഉപേക്ഷിച്ചതാണെന്നാണ് സംശയം. തോട്ടിൽ ചിലർ ഇറങ്ങിയതിന്റെ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു തെന്മല ഇടമൺ സ്വദേശി നിഷാനെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്‌പിയെയും മാറ്റി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്‌ഐ എം.എസ്.ഷിബുവിനാണ് സസ്‌പെൻഷൻ. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിന് കോട്ടയം എസ്‌പി: മുഹമ്മദ് റഫീഖിനെ മാറ്റിനിർത്തി.
കെവിന്റെ മൃതദേഹം കൊല്ലം തെന്മലയിൽ നിന്ന് 20 കി.മീ. അകലെ ചാലിയക്കര തോട്ടിൽ ആണ് കണ്ടെത്തിയത്. വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത് ഇന്നലെ പുലർച്ചെ രണ്ടുമണിക്കായിരുന്നു. മൃതദേഹത്തിൽ മാരകമായ മുറിവുകളുണ്ട്. തലയ്ക്കും പരുക്കുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാൻ കസ്റ്റഡിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗർ പൊലീസ് അവഗണിച്ചു.മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്‌ഐ എം.എസ് ഷിബുവിന്റെ മറുപടി.