- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനം; പരാതി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനമേറ്റെന്ന പരാതി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. ജില്ലാ ജഡ്ജിയും ഡിഎംഒയും ഉടൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തണം. ജയിൽ ഐജി റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിന് മർദനമേറ്റതായാണ് പരാതി. പ്രതിക്കായി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഇക്കാര്യമുള്ളത്.
ജയിലിൽ വച്ച് ടിറ്റോ ജെറോം ക്രൂരമായി മർദിക്കപ്പെട്ടതായി കരുതുന്നതായി ഹർജിയിൽ പറയുന്നു. അവശനിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ സെല്ലിലടച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് അടിയന്തര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ജയിൽ ഐജി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദ്ദേശിച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമർശിച്ചു. കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു.


