- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കണ്ടത്തേണ്ടത് മുങ്ങി മരിച്ചതാണോ അതോ മുക്കി കൊന്നതാണോ എന്ന്; സാഹചര്യ തെളിവുകൾ പ്രതികൾക്ക് അനുകൂലം; ജനരോഷം ഭയന്ന് എഫ് ഐ ആർ ഇട്ടതുകൊലപാതകത്തിന് തന്നെ; തട്ടിക്കൊണ്ട് പോകലും കൊലപാതകവും ചേർത്താൽ വധശിക്ഷ ഉറപ്പായതിനാൽ കൊലപാതകം ഒഴിവാക്കാൻ സമ്മർദ്ദം തുടരുന്നു
കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയാണ്. മകളെ ദളിത് യുവാവ് പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള പ്രതികാരം. തട്ടിക്കൊണ്ട് പോയി യുവാവിനെ കൊല്ലുകയായിരുന്നു യുവതിയുടെ സഹോദരനും അച്ഛനും. അമ്മയുടെ പരോക്ഷ പിന്തുണയും. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വസ്തുതകളാണ് പുറത്തുവന്നത്. വ്യക്തമായ ഗൂഢാലോചന നടത്തിയാണ് പാതിരാത്രി ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കെവിനെ തട്ടിക്കൊണ്ട് പോയത്. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ട് പോകലിനൊപ്പം കൊലപാതകം കൂടിയായാൽ വിചാരണ കോടതിയിൽ നിന്ന് വധശിക്ഷ ഉറപ്പാണ്. മേൽകോടതിയും അത്യപൂർവ്വകൊലയിൽ മറിച്ചൊരു തീരുമാനത്തിന് ഉത്തരവിടാനും സാധ്യതയില്ല. ഇത് മനസ്സിലാക്കിയാണ് കേസ് അട്ടിമറിക്കാൻ ശ്രമം തുടരുന്നത്. ഗാന്ധിനഗർ പൊലീസുമായുള്ള മുഖ്യപ്രതി ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. ഇതിലൂടെ തന്നെ തട്ടിക്കൊണ്ട് പോകൽ നടന്നുവെന്ന് വ്യക്തം. ഈ കുറ്റകൃത്യം തെളിയിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇതിന് കൊലക്കയർ ലഭിക്കില്ല. ഈ ഫോൺ സംഭാഷണത്തിൽ തന്നെ കെവിൻ കൈയിൽ നിന്ന് വഴുതി പോയെന്ന് ഷാനു പറയുന്നു. ഇത് പ്രതികളെ ക
കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയാണ്. മകളെ ദളിത് യുവാവ് പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള പ്രതികാരം. തട്ടിക്കൊണ്ട് പോയി യുവാവിനെ കൊല്ലുകയായിരുന്നു യുവതിയുടെ സഹോദരനും അച്ഛനും. അമ്മയുടെ പരോക്ഷ പിന്തുണയും. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വസ്തുതകളാണ് പുറത്തുവന്നത്. വ്യക്തമായ ഗൂഢാലോചന നടത്തിയാണ് പാതിരാത്രി ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കെവിനെ തട്ടിക്കൊണ്ട് പോയത്. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ട് പോകലിനൊപ്പം കൊലപാതകം കൂടിയായാൽ വിചാരണ കോടതിയിൽ നിന്ന് വധശിക്ഷ ഉറപ്പാണ്. മേൽകോടതിയും അത്യപൂർവ്വകൊലയിൽ മറിച്ചൊരു തീരുമാനത്തിന് ഉത്തരവിടാനും സാധ്യതയില്ല. ഇത് മനസ്സിലാക്കിയാണ് കേസ് അട്ടിമറിക്കാൻ ശ്രമം തുടരുന്നത്.
ഗാന്ധിനഗർ പൊലീസുമായുള്ള മുഖ്യപ്രതി ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. ഇതിലൂടെ തന്നെ തട്ടിക്കൊണ്ട് പോകൽ നടന്നുവെന്ന് വ്യക്തം. ഈ കുറ്റകൃത്യം തെളിയിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇതിന് കൊലക്കയർ ലഭിക്കില്ല. ഈ ഫോൺ സംഭാഷണത്തിൽ തന്നെ കെവിൻ കൈയിൽ നിന്ന് വഴുതി പോയെന്ന് ഷാനു പറയുന്നു. ഇത് പ്രതികളെ കൊലപാതകത്തിൽ നിന്ന് രക്ഷിക്കാനുള്ള പഴുതായി മാറും. കെവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മുക്കി കൊന്നതാണോ അതോ വെള്ളത്തിൽ വീണുള്ള സ്വാഭാവിക മരണമാണോ എന്നതാണ് ഉയരുന്ന ചോദ്യം. കെവിന്റെ മരണം എങ്ങനെയെന്ന കാര്യത്തിൽ പോസ്റ്റ്‌മോർട്ടത്തിലും വ്യക്തതയില്ലെങ്കിലും പൊലീസ് അന്വേഷണം കൊലപാതക്കുറ്റം ചുമത്തിയാണ്. പൊതുജന എതിർപ്പ് ഭയന്നാണ് ഇത്.
മുങ്ങിമരിച്ചതാണോ മുക്കിക്കൊന്നതാണോ എന്നു തുടർപരിശോധനയിൽ മാത്രമേ വ്യക്തമാകൂവെന്നു പ്രത്യേക അന്വേഷണ സംഘം തലവൻ ഐജി വിജയ് സാഖറേ പറഞ്ഞു. ചാലിയേക്കരയ്ക്കു സമീപം വാഹനം നിർത്തിയപ്പോൾ കെവിൻ ഇറങ്ങി ഓടിയെന്നാണു പിടിയിലായവർ മൊഴി നൽകിയത്. ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. എന്നാൽ, തൽക്കാലം കൊലപാതകക്കുറ്റംതന്നെയാണു പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. കെവിന്റെ ജഡം കാണപ്പെട്ട സ്ഥലത്തു വലിച്ചുകൊണ്ടുപോയതിന്റെ പാടുകളും മറ്റുള്ളവരുടെ സാന്നിധ്യവും പൊലീസ് പരിശോധിക്കും. ഇത് ബലം പ്രയോഗിച്ചുള്ള മുങ്ങി മരണത്തിന് തെളിവാണ്. എന്നാൽ ശരീരത്തിൽ വലിയ മുറിവുകളൊന്നുമില്ല. ഈ പഴുതുപയോഗിച്ച് പ്രതികളെ രക്ഷിക്കാനും നീക്കമുണ്ട്. കേരളാ പൊലീസ് പ്രതിക്കൂട്ടിലായ കേസിൽ പ്രതികൾ കൊലപാതകം ചെയ്തിട്ടില്ലെന്ന് വരുത്താനാണ് അന്വേഷണ സംഘത്തിനും താൽപ്പര്യമെന്ന വാദം സജീവമാണ്.
കെവിന്റെ ശ്വാസകോശത്തിലെ ജലത്തിൽ ഏകകോശജീവികളുടെ സാന്നിധ്യം കണ്ടെത്താൻ ഡയാറ്റം എന്ന പരിശോധന നടത്തും. ഓരോ ജലാശയത്തിലും ഏകകോശ സൂക്ഷ്മജീവികൾ തമ്മിൽ വ്യത്യാസമുണ്ട്. വെള്ളത്തിൽ വീഴുമ്പോൾ മരിച്ചിട്ടുണ്ടെങ്കിൽ ശ്വാസകോശത്തിൽ വെള്ളം കാണില്ല. ഇതേസമയം വെള്ളത്തിൽ വീണു മരിക്കുകയാണെങ്കിൽ ശ്വസിക്കുന്നതിലൂടെ ജലവും ഏകകോശജീവികളും അകത്തെത്തും. രണ്ടു ജലത്തിലും ഏകകോശജീവികൾ ഒന്നുപോലെ ഉണ്ടാകും. മുക്കിക്കൊല്ലുകയോ അബോധാവസ്ഥയിൽ ജലത്തിൽ തള്ളുകയോ ചെയ്യുകയാണെങ്കിലും ശ്വാസകോശത്തിൽ ഒരേതരം ഏകകോശജീവികൾ ഉണ്ടാകും. ഈ പരിശോധനയിലൂടെ കൊലപാതകം ഉറപ്പിക്കാനാണ് ശ്രമം.
ഷാനുവിനെയും പിതാവ് ചാക്കോയെയും കൊല്ലത്തു പിടിയിലായ മനുവിനെയും രാത്രിയോടെ കോട്ടയത്ത് എത്തിച്ചു. വിജയ് സാഖറേയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. കഴിഞ്ഞദിവസം തെന്മലയിൽനിന്നു കസ്റ്റഡിയിൽ എടുത്ത ഇഷാൻ, റിയാസ്, നിയാസ് എന്നിവരെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഫൊറൻസിക് ഉദ്യോഗസ്ഥർ അനീഷിന്റെ വീട്ടിൽ പരിശോധന നടത്തി. ഗാന്ധിനഗർ എസ്‌ഐ ഷിബുവിന്റെയും മറ്റു പൊലീസുകാരുടെയും മൊഴിയെടുത്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാനുവിനേയും അച്ഛനേയും പൊലീസ് കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റ്. കീഴടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂരിലെ ഇരിട്ടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടശേഷം ഇരുവരും കണ്ണൂർ വഴി ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇരിട്ടിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകുമെന്ന് പൊലീസും പറയുന്നു.