- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൊണ്ട് പോയി കൊന്ന് കളഞ്ഞത് വീട്ടിലെത്തി തിരികെ കൊണ്ട് പോകാനുള്ള നീക്കവും പരാജയപ്പെട്ടപ്പോൾ; ചാക്കോക്കും അമ്മ രഹനയ്ക്കും പങ്കുണ്ടെന്നും അറസ്റ്റിലായ പ്രതിയുടെ അമ്മ; കേരളം നടുങ്ങിയ അറുംകൊലയിൽ പിടിക്കപ്പെട്ടിട്ടും കൂസൽ ഇല്ലാതെ സ്റ്റേഷൻ കസേരയിൽ ഞെളിഞ്ഞിരിക്കുന്ന ചാക്കോയും ഷാനുവും; ഇനിയും പിടികൊടുക്കാനുള്ളത് നീനുവിന്റെ അമ്മയടക്കം നാലു പേർ കൂടി
കോട്ടയം: അച്ഛനും മകനും പിടികൊടുത്തു... എന്നാൽ അമ്മ ഒളിവിൽ തുടരുകയാണ്. ദുരഭിമാന കൊലയിൽ പ്രധാന പങ്കുവഹിച്ചത് നീനുവിന്റെ അമ്മ രഹനയുടെ പകയാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇവരേയും പൊലീസ് തെരയുകയാണ്. രഹനയെ ചോദ്യം ചെയ്താൽ കേസിൽ നിർണ്ണായ തെളിവുകൾ പുറത്തുവരും. കേസിൽ ഇതുവരെ ആറു പേർ പിടിയിലായി. ഇനി നാല് പേരെ കൂടി കിട്ടാനുണ്ടെന്നാണ് പൊലീസ് ഫയുന്നത്. കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ ചാക്കോയുടെ മകനും നീനുവിന്റെ ജ്യേഷ്ഠനുമായ ഷാനു ചാക്കോയാണ് കേസിലെ മുഖ്യപ്രതി. പ്രവാസിയായ മകനൊപ്പം അച്ഛൻ ചാക്കോ രണ്ടാം പ്രതി. ഇരുവരും കണ്ണൂരിൽ കീഴടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിൽ ഇരുവരും ഇരിക്കുന്ന ചിത്രവും പുറത്തുവന്നു. ഒരു കൂസലുമില്ലാതെയാണ് അച്ഛനും മകനും സ്റ്റേഷനിൽ ഇരിക്കുന്നത്. ഞെളിഞ്ഞിരിക്കുന്ന പ്രതികളുടെ ചിത്രത്തിൽ തന്നെ മനസ്സിലെ ക്രൂരതയും ലക്ഷ്യം സാധിച്ചതിലുള്ള വിജയാഹ്ലാദവും ഒളിഞ്ഞിരിക്കുന്നുണ്ട്. രഹനയെ പടികൂടൂന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇവർ കീഴടങ്ങിയതെന്നാണ് സൂചന. അതിനിടെ ഇവരെ പൊലീസ് പിടികൂടിയതെന്ന അഭ്യൂഹവും
കോട്ടയം: അച്ഛനും മകനും പിടികൊടുത്തു... എന്നാൽ അമ്മ ഒളിവിൽ തുടരുകയാണ്. ദുരഭിമാന കൊലയിൽ പ്രധാന പങ്കുവഹിച്ചത് നീനുവിന്റെ അമ്മ രഹനയുടെ പകയാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇവരേയും പൊലീസ് തെരയുകയാണ്. രഹനയെ ചോദ്യം ചെയ്താൽ കേസിൽ നിർണ്ണായ തെളിവുകൾ പുറത്തുവരും. കേസിൽ ഇതുവരെ ആറു പേർ പിടിയിലായി. ഇനി നാല് പേരെ കൂടി കിട്ടാനുണ്ടെന്നാണ് പൊലീസ് ഫയുന്നത്.
കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ ചാക്കോയുടെ മകനും നീനുവിന്റെ ജ്യേഷ്ഠനുമായ ഷാനു ചാക്കോയാണ് കേസിലെ മുഖ്യപ്രതി. പ്രവാസിയായ മകനൊപ്പം അച്ഛൻ ചാക്കോ രണ്ടാം പ്രതി. ഇരുവരും കണ്ണൂരിൽ കീഴടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിൽ ഇരുവരും ഇരിക്കുന്ന ചിത്രവും പുറത്തുവന്നു. ഒരു കൂസലുമില്ലാതെയാണ് അച്ഛനും മകനും സ്റ്റേഷനിൽ ഇരിക്കുന്നത്. ഞെളിഞ്ഞിരിക്കുന്ന പ്രതികളുടെ ചിത്രത്തിൽ തന്നെ മനസ്സിലെ ക്രൂരതയും ലക്ഷ്യം സാധിച്ചതിലുള്ള വിജയാഹ്ലാദവും ഒളിഞ്ഞിരിക്കുന്നുണ്ട്. രഹനയെ പടികൂടൂന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇവർ കീഴടങ്ങിയതെന്നാണ് സൂചന. അതിനിടെ ഇവരെ പൊലീസ് പിടികൂടിയതെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
നിയാസാണ് മൂന്നാം പ്രതി ചാക്കോയുടെ ഭാര്യ രഹനയുടെ മൂത്ത സഹോദരന്റെ മകനാണ് നിയാസ്. ഇയാൾക്കെതിരെ അടിപിടി ഉൾപ്പെടെ ഒട്ടേറെ പരാതികൾ പൊലീസിന് മുമ്പിലുണ്ട്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചു പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പുകളിലൂടെ പരാതികൾ കേസാകാതെ നോക്കുകയാണ് രീതി. ഡിവൈഎഫ്‌ഐ ഇടമൺ34 യൂണിറ്റ് പ്രസിഡന്റായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നിയാസിനേയും ചാക്കോയും മകനും ഒപ്പം കൂട്ടിയത്. രഹനയാണ് നിയാസിനെ സംഘത്തിലെത്തിക്കാൻ നിർണ്ണായക ഇടപെടൽ നടത്തിയത്. ഇടമൺ റിയാസ് മൻസിലിൽ നിയാസിന്റെ സുഹൃത്തായ റിയാസും പിടിയിലായി.
നിയാസിന്റെ പിതാവ് നാസിറുദ്ദീന്റെ വളർത്തുപുത്രനായ ഇഷാനും പിടിയിലായി. റിയാസിന്റെ ബന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇപ്പോൾ ജാമ്യത്തിലാണ്. കെവിന്റെ മൃതദേഹം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഇയാളാണ്. പുനലൂർ ഭരണിക്കാവ് തെങ്ങുംതറയിൽ പുത്തൻവീട്. ഓട്ടോ ഡ്രൈവർ മനുവും പിടിയിലായി. ഇയാൾ നിയാസിന്റെ സുഹൃത്താണ്. അതായത് ക്വട്ടേഷൻ സംഘത്തെ നിശ്ചയിച്ചത് നിയാസായിരുന്നു. രഹനയും നിയാസിന്റെ സുഹൃത്തായ അപ്പുവും ടിറ്റോയും പിടിയിലാകാനുണ്ട്. പത്തനാപുരം സ്വദേശി രാജേഷും ഒളിവിലാണ്. റെന്റ് എ കാർ ബിസിനസുകാരനായ ഇയാളാണ് ഷാനുവിനെ തിരുവനന്തപുരത്തു കൊണ്ടുവിട്ടത്. കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കെവിന്റേതു മുങ്ങിമരണമോ മുക്കിക്കൊലയോ എന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവ്യക്തത മുതലെടുക്കാനുള്ള നീക്കം പ്രതികൾ നടത്തുന്നുണ്ട്. ഇതിന് വേണ്ടിയാണ് രഹന ഒളിവിൽ കഴിയുന്നതെന്നാണ് സൂചന. കൂടുതൽ പരിശോധനയ്ക്കായി അന്തിമ റിപ്പോർട്ട് തയാറാക്കുന്നതു നീട്ടിവച്ചിട്ടുണ്ട്. ഇതുവരെ പിടികൊടുക്കാതിരിക്കാനാണ് രഹനയുടെ നീക്കം. സ്വാഭാവിക മുങ്ങിമരണവും അബോധാവസ്ഥയിൽ ജലാശയത്തിൽ തള്ളുന്നതു മൂലമുള്ള മരണവും തമ്മിൽ വേർതിരിക്കുക എളുപ്പമല്ലെന്നതു കാരണം. കെവിന്റെ ശരീരത്തിന്റെ 14 മുറിവുകൾ. ക്രൂരമായി മർദനമേറ്റിട്ടുണ്ട്. എന്നാൽ, മരണത്തിനു കാരണമാകാവുന്ന മുറിവുകൾ കണ്ടെത്തിയിട്ടില്ല. മുറിവുകളിൽ മിക്കതും ഇടിയേറ്റതിന്റെ ചതവ്, ഉരച്ചിൽ പാടുകളുമുണ്ട്. മരണ കാരണം ഇതൊന്നുമല്ലെന്ന് വരുത്തി കൊലപതാക കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം.
അതിനിടെ പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചതു നീനുവിനെ തന്ത്രപരമായി വീട്ടിലെത്തിക്കാനുള്ള പദ്ധതി പാളിയപ്പോൾ ആണെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. കെവിനും നീനുവും വിവാഹം കഴിക്കാൻ തീരുമാനിച്ചതറിഞ്ഞപ്പോൾ, മാതാപിതാക്കൾ മാന്നാനത്തു വന്ന് നീനുവിനെ കണ്ടിരുന്നു. അനുനയിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടു ഫോണിൽ വിളിച്ച് പിതാവ് ചാക്കോയ്ക്കു സുഖമില്ല, ആശുപത്രിയിലാണെന്നു പറഞ്ഞ് വീട്ടിലെത്തിക്കാനും ശ്രമിച്ചു. എന്നാൽ, സംശയം തോന്നിയ കെവിനും സുഹൃത്തുക്കളും തെന്മലയിലെ ആശുപത്രിയിൽ വിളിച്ച് ഇതു സത്യമല്ലെന്നു മനസ്സിലാക്കി. ഇതോടെ നീനു വീട്ടിലേക്കു പോകാൻ വിസമ്മതിച്ചു. ഇതിന് ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകലും കൊലപാതകവും നടക്കുന്നത്.
ഇക്കാര്യം നീനുവും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഇറങ്ങിപ്പോന്നതിനു ശേഷം അമ്മ ഫോണിൽ വിളിച്ചു. പപ്പയ്ക്കു സുഖമില്ല, ആശുപത്രിയിലാണെന്നും പറഞ്ഞു. ഇതേ തുടർന്നു കെവിൻ ചേട്ടൻ അന്വേഷിച്ചപ്പോൾ പപ്പ ആശുപത്രിയിലില്ലെന്നു ബോധ്യപ്പെട്ടു. ഞാൻ ഒറ്റയ്ക്കു വരില്ലെന്നും കെവിൻ ചേട്ടനൊപ്പമേ വരൂവെന്നും പറഞ്ഞു. പിന്നെ അവർ ഒന്നും പറഞ്ഞില്ല.' മാന്നാനത്താണ് കെവിൻ താമസിക്കുന്നതെന്ന വിവരം നീനുവിന്റെ മാതാപിതാക്കൾക്കു ലഭിച്ചതോടെയാണ് ആക്രമിക്കാനും മടിക്കില്ലെന്ന് സംശയം തോന്നി കെവിൻ നീനുവിനെ ഹോസ്റ്റലിലേക്കു മാറ്റിപ്പാർപ്പിച്ചത്. ഇത് മനസ്സിലാക്കിയാണ് കെവിനെ തന്നെ ഷാനു ചാക്കോയും ഗുണ്ടകളും തട്ടിക്കൊണ്ട് പോയത്.
അതിനിടെ കെവിനെ തട്ടിക്കൊണ്ടു പോകാൻ വാടകവണ്ടി ഏർപ്പാടാക്കണമെന്ന് നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹനയും പ്രതിയായ നിയാസിനോട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ ലൈലാബീവിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നു. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ നീനുവിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നു തെളിയിക്കുന്നതാണു വെളിപ്പെടുത്തലാണ് ഇത്. വാഹനം ഏർപ്പാടാക്കണമെന്ന ആവശ്യം ആദ്യം നിയാസ് നിഷേധിച്ചു. 26 നു രാത്രി നീനുവിന്റെ സഹോദരൻ സാനുവെത്തി നിയാസിനെ കൂട്ടിക്കൊണ്ടു പോയി. നിയാസിനെ കേസിൽ കുടുക്കിയതാണെന്നും ലൈലാബീവി ആരോപിച്ചു.
ഇത് പൊലീസ് വിശ്വസിക്കുന്നില്ല. മകനെ രക്ഷിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തുന്നു. എന്നാൽ ചാക്കോയ്ക്കും രഹനയ്ക്കും കേസിലുള്ള പങ്കിന് കരുത്ത് പകരുന്നതാണ് ലൈലാ ബീവിയുടെ വെളിപ്പെടുത്തൽ.