ന്യൂയോർക്ക് : ഇന്ത്യൻ അമേരിക്കൻ വംശജനും ന്യൂയോർക്ക് സിവിൽറൈറ്റ്സ് അറ്റോർണിയുമായ കെവിൻ തോമസ് ന്യൂയോർക്ക് സെക്കെന്റ്കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽ നിന്നും കോൺഗ്രസിലേക്ക്മത്സരിക്കുന്നു. യുഎസ് സിവിൽറൈറ്റ്സ് കമ്മീഷൻ അഡ്വൈസറി കമ്മിറ്റി
അംഗമായ കെവിൻ തോമസ് ജൂൺ 26 ന് നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയിലാണ്
മത്സരിക്കുന്നത്.

പതിമൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ പ്രതിനിധിപീറ്റർ കിങ്ങിന്റെ ഉറച്ച സീറ്റിലാണ് കെവിൻ ഒരു കൈ നോക്കാൻതുനിഞ്ഞിറങ്ങിയിരിക്കുന്നത്. പത്താം വയസ്സിലാണി മാതാപിതാക്കളോടൊപ്പംഇന്ത്യയിൽ നിന്നും കെവിൻ തോമസ് അമേരിക്കയിൽ എത്തിയത്.
അധ്യനിക്കുന്ന ജനവിഭാഗത്തേയും മധ്യവർഗത്തെയും കോർപറേറ്റ് അമേരിക്കചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെവിൻപറയുന്നു. കെവിൻ ഭാര്യ റിൻസിക്കൊപ്പം ലെവി ടൗണിലാണ് താമസം.