- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത പൊലീസ് സമ്മേളനത്തിൽ നിങ്ങൾ രക്തസാക്ഷി മണ്ഡപം പണിയണം; നിങ്ങൾ കൊലപ്പെടുത്തിയവർക്കും കൊലയ്ക്ക് വിട്ടുകൊടുത്തവർക്കുമായി ' - കെവിന്റെ മരണത്തിൽ പൊലീസിനെ പരിഹസിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ
കോട്ടയം കുമാരനല്ലൂരിലെ 'ദുരഭിമാനക്കൊലയിൽ' സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോൺ. അടുത്ത പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പൊലീസ് കൊലപ്പെടുത്തിയവർക്കും കൊലയ്ക്ക് വിട്ടുകൊടുത്തവർക്കുമായി രക്തസാക്ഷി മണ്ഡപം വേണമെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ ഈങ്ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതും ഏറെ വിവാദമായിരുന്നു. പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയവത്ക്കരണത്തോട് മൃദുസമീപനമായിരുന്നു പിണറായി സർക്കാർ സ്വീകരിച്ചതും. കസ്റ്റഡി മരണങ്ങൾ, അന്വേഷണങ്ങളിലെ വീഴ്‌ച്ച, പരാതി സ്വീകരിക്കാതെ പക്ഷം പിടിക്കൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരള പൊലീസിന് നേരെ ഉയരുന്നത്. പിണറായി വിജയൻ സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും പ്രതിപക്ഷ ആരോപണം ശക്തമായി വരുന്നതിനിടെയാണ് കോട്ടയത്ത് നിന്ന് മറ
കോട്ടയം കുമാരനല്ലൂരിലെ 'ദുരഭിമാനക്കൊലയിൽ' സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോൺ. അടുത്ത പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പൊലീസ് കൊലപ്പെടുത്തിയവർക്കും കൊലയ്ക്ക് വിട്ടുകൊടുത്തവർക്കുമായി രക്തസാക്ഷി മണ്ഡപം വേണമെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.
പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ ഈങ്ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതും ഏറെ വിവാദമായിരുന്നു. പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയവത്ക്കരണത്തോട് മൃദുസമീപനമായിരുന്നു പിണറായി സർക്കാർ സ്വീകരിച്ചതും.
കസ്റ്റഡി മരണങ്ങൾ, അന്വേഷണങ്ങളിലെ വീഴ്‌ച്ച, പരാതി സ്വീകരിക്കാതെ പക്ഷം പിടിക്കൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരള പൊലീസിന് നേരെ ഉയരുന്നത്. പിണറായി വിജയൻ സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും പ്രതിപക്ഷ ആരോപണം ശക്തമായി വരുന്നതിനിടെയാണ് കോട്ടയത്ത് നിന്ന് മറ്റൊരു പൊലീസ് അനാസ്ഥയുടെ റിപ്പോർട്ട് കൂടി വരുന്നത്. ഈ സാഹചര്യത്തിലാണ് വിനു വി ജോണിന്റെ വിമർശനം.
അതേ സമയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയ്ക്ക് സസ്‌പെൻഷനും ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റവും നല്കി. മരണത്തിൽ പ്രതിഷേധിച്ച് നാളെ കാട്ടയം ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തു രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.