- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിസിഐക്കെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്: ക്രിക്കറ്റിനുവേണ്ടി സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാനാകില്ലെന്ന് കെഎഫ്എ
കൊച്ചി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് കൊച്ചിയെയും വേദിയാക്കാനുള്ള നീക്കത്തിനെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങളും ആ സമയത്ത് നടക്കുന്നുണ്ടെന്നതിനാലാണ് ബിസിസിഐ തീരുമാനത്തിനെതിരെ കെഎഫ്എ രംഗത്തുവന്നത്. ക്രിക്കറ്റിന് വേണ്ടി ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാൻ
കൊച്ചി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് കൊച്ചിയെയും വേദിയാക്കാനുള്ള നീക്കത്തിനെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങളും ആ സമയത്ത് നടക്കുന്നുണ്ടെന്നതിനാലാണ് ബിസിസിഐ തീരുമാനത്തിനെതിരെ കെഎഫ്എ രംഗത്തുവന്നത്. ക്രിക്കറ്റിന് വേണ്ടി ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാൻ ആകില്ലെന്ന് കെഎഫ്എ പ്രസിഡന്റ് കെ എം എ മേത്തർ പറഞ്ഞു.
ഒക്‌ടോബർ ഏഴുമുതൽ നവംബർ 15 വരെയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനം. അഞ്ച് ഏകദിനങ്ങളിൽ ഒന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്തുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു. ഈ സമയത്ത് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും നടക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ച ലക്ഷ്യമിട്ട് നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വേദികളിലൊന്ന് കൊച്ചി ആയതിനാലാണ് ഫുട്‌ബോൾ അസോസിയേഷൻ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും കെ എം എ ഖാദർ പറഞ്ഞു.
ഐഎസ്എലിൽ പങ്കെടുക്കുന്ന കേരള ടീമായ 'കേരള ബ്ലാസ്റ്റേഴ്‌സി'ന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി സ്റ്റേഡിയം. സച്ചിൻ ടെൻഡുൽക്കറാണ്' കേരള ബ്ലാസ്റ്റേഴ്‌സി'ന്റെ ഉടമസ്ഥൻ.
ഈദ് ഉൽ ഫിതർ പ്രമാണിച്ച് നാളെ (28-7-2014) ഓഫീസ് അവധി ആയതിനാൽ വളരെ പ്രധാനപ്പെട്ട വാർത്തകൾ മാത്രമേ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യൂ. വിവിധ സെക്ഷനുകളിലെ പതിവ് അപ്‌ഡേഷൻസ് ഉണ്ടായിരിക്കുന്നതല്ല- എഡിറ്റർ