- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സരത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ; എട്ട് ശതമാനം മുതൽ ബേസ് റേറ്റിൽ പുതിയ വായ്പകൾ; അടുത്ത മൂന്നുമാസം കൊണ്ട് 1600 കോടിയുടെ വായ്പ; കെഎഫ്സിക്ക് കോവിഡ് കാലത്ത് ലാഭ വർദ്ധന ഉണ്ടായെന്നും എംഡി ടോമിൻ ജെ തച്ചങ്കരി
തിരുവനന്തപുരം: 2020-ലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വ്യാവസായിക സാമ്പത്തികരംഗത്തു നിരവധി ഉത്തേജന പാക്കേജുകൾ നൽകിയ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ, ഈ പുതുവത്സരത്തിൽ വൻ പലിശ ഇളവുകൾ സംരംഭകർക്കായി അവതരിപ്പിക്കുന്നു. 8 ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പ കൾ നൽകുന്നത്. കെ എഫ് സി യുടെ ചരിത്രത്തിൽ ഇതാദ്യമാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുന്നത്.
1600 കോടി രൂപയുടെ വായ്പ
അടുത്തമൂന്നുമാസംകൊണ്ട് 1600 കോടി രൂപയുടെ വായ്പകളാണ് അവതരിപ്പിക്കുന്നത്. ഇത്തരം വായ്പകൾ അതിവേഗത്തിൽ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. മുൻകൂർ ലൈസൻസ് കളോ പെർമിറ്റുകളോ വായ്പക്ക് മുമ്പ് ആവശ്യപ്പെടുകയില്ല. മൂന്നുവർഷത്തിനകം ലൈസൻസുകൾ ഹാജരാക്കിയാൽ മതി . സംരംഭകർ സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ട് അതേപടി വിശ്വസിച്ചു, വിശദമായ പരിശോധനകൾ ഇല്ലാതെയാവും ഇനിമുതൽ വായ്പകൾ നൽകുക എന്ന് കെഫ്സി യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.
വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി, അപേക്ഷകർ ഇനിമുതൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല . വീഡിയോ കോൺഫറൻസിലൂടെ ആസ്ഥാനമന്ദിരത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി അപേക്ഷകന് വായ്പ കാര്യത്തിൽ ഉടൻ തീരുമാനം ലഭിക്കുന്നതാണ്.
സെക്യൂരിറ്റി ആവശ്യകത കുറച്ചു
വായ്പാ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യ വസ്തുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നത് ഇപ്പോൽ അവ പകുതിയായി കുറച്ചു. ഉദാഹരണത്തിന് സർക്കാർ കരാർ വായ്പ എടുക്കുന്നതിനായി ഒരു കോടിയുടെ ജാമ്യത്തുക ചോദിച്ചിരിനടത്തു ഇനിമുതൽ 50 ലക്ഷം രൂപയുടെ ജാമ്യം മതി. ഇത്തരത്തിലുള്ള ഉദാരസമീപനം മറ്റൊരു ധനകാര്യസ്ഥാപനത്തിലും ഇല്ലെന്ന് സി എം ഡി അറിയിച്ചു.
മികച്ച പ്രവർത്തനത്തിലൂടെ കെഎഫ്സിക്കു കോവിഡ് കാലത്ത് ലാഭ വർധന
കോവിഡ് കാലത്ത് വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ട് നേരിട്ട സംരംഭകർക്ക് പലിശ കുടിശിക വായ്പയായി മാറ്റാനുള്ള സൗകര്യം കെ എഫ് സി നൽകിയിരുന്നു. ഡിസംബർ 31ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവസാനിച്ചതിനാൽ, വളരെ അധികം സംരംഭകർ ഈ പദ്ധതി പ്രയോജനപ്പെടുത്തിയത്, വായ്പ തിരിച്ചടവിൽ വർധനവുണ്ടാൻ കാണണമായി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇതുവരെ 150കോടി രൂപ തിരിച്ചു കിട്ടി. കൂടാതെ തിരിച്ചടവ് മുടങ്ങിയ കാരണം ഏറ്റെടുത്ത 58 വസ്തുക്കൾ വിൽപ്പനക്കു വച്ചവഴി കെ എഫ് സി ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു.
സിബിൽ കുടിശ്ശികക്കാരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തത് വഴി കിട്ടാക്കടമായി കിടന്നിരുന്ന അനേകം സംഖ്യ സ്ഥാപനത്തിലെ തിരിച്ച് ലഭിച്ചു. കെ എഫ് സി യിൽ നിന്നും വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ സിബിലിന് കൈമാറിയതിനു പുറമെ മറ്റ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളായ ക്രിഫ്(CRIF) , എക്സ്പീരിയൻ(Experian), എക്വിഫാസ് (Equifax) എന്നിവയ്ക്കും കൈമാറി തുടങ്ങി. കെഎഫ് സി യിൽ നിന്ന് പണം എടുത്തു മനപ്പൂർവ്വം തിരിച്ചടക്കാത്ത വർക്ക് ഇത് തിരിച്ചടിയാകും.
ബസ്സുകൾ സിഎൻജി ആക്കാൻ പുതിയ വായ്പ
തിരുവനന്തപുരം എറണാകുളം കോഴിക്കോട് പട്ടണങ്ങളിലെ, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസ്സുകൾ ഇനി ഓടിക്കണമെങ്കിൽ അവ സിഎൻജി അല്ലെങ്കിൽ ഇലക്ട്രിക്കൽ ആയി മാറ്റണമെന്നാണ് പുതിയ നിയമം. ഇത്തരം പഴക്കമേറിയ ബസ്സുകൾക്ക് സിലിണ്ടറുകളുടെ എണ്ണം അനുസരിച്ച് 5 ലക്ഷം വരെ വായ്പ അനുവദിക്കുന്നു.
ആഴ്ചതോറും തിരിച്ചടക്കുന്ന രീതിയിൽ ആണ് ഇവ വിതരണം ചെയ്യുക. മോട്ടോർവാഹന വകുപ്പിൽ നിന്നും ബസ്സുകൾ രൂപഭേദം വരുത്തുവാൻ യോഗ്യആണെന്നുള്ള സർട്ടിഫിക്കറ്റ്(Fitness Certificate) കിട്ടിയാൽ രൂപാന്തരം നടത്തുന്ന സ്ഥാപനത്തിൽ നേരിട്ട് തുക നൽകും. മേൽപ്പറഞ്ഞ മൂന്ന് പട്ടണങ്ങളിൽ ആയി ആയിരത്തോളം ബസ്സുകൾക്ക് ഈ വായ്പ പദ്ധതി ഉപകാരപ്രദമാകും.
മറുനാടന് മലയാളി ബ്യൂറോ