യോഗ്യതയില്ലാത്ത ഏജൻസിയെക്കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ ജി എസ് ഗ്രൂപ്പ്, ആറന്മുള വിമാനത്താവളത്തിനുവേണ്ടിയുള്ള പാരിസ്ഥിതിക അനുമതിക്ക് അപേക്ഷിച്ചിരുന്നത് എന്നു തെളിഞ്ഞു കഴിഞ്ഞു. കോടതിയുമത് ശരിവച്ചു. കെ ജി എസ് ഗ്രൂപ്പ് ചെയ്ത ഈ വലിയ കുറ്റത്തിന് അവർക്കു ശിക്ഷ കൊടുക്കുന്നതിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞതായോ, കോടതി പരാമർശിച്ചതായോ വാർത്തകണ്ടില്ല. ഇത് സാധാരണ പൗരന്മാരിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന കാര്യമല്ലേ?! കെ ജി എസ് ഗ്രൂപ്പ് ചെയ്തത് വലിയ വഞ്ചനാക്കുറ്റവും നിയമലംഘനവുമല്ലേ? അതിനെതിരെ ഉണ്ടായ കേസുകളുടെയും നടപടികളുടെയുമെല്ലാം പേരിലുള്ള പൊതുമുതൽ നഷ്ടം, സമയനഷ്ടം ഇതിന്റെയും ഉത്തരവാദികൾ കെ ജി എസ് ഗ്രൂപ്പല്ലേ?

യോഗ്യതയുള്ളവരെ വച്ച് പുതിയറിപ്പോർട്ട് തയ്യാറാക്കി വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവരെ അനുവദിക്കുന്നതിനുപകരം ചെയ്തകുറ്റത്തിന് അവരെ തുറുങ്കിലടയ്ക്കുകയാണ് വേണ്ടതെന്ന് എന്നെപ്പോലുള്ളവരുടെ സാമാന്യ ബുദ്ധിയും, ഞങ്ങൾ പഠിച്ചിട്ടുള്ള നീതി ബോധവും പറയുന്നു. അഥവാ, ഞങ്ങളെപ്പോലുള്ളവർക്ക് വല്ല മെന്റൽ പ്രശ്‌നവുമുണ്ടോ?!