- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- ACADEMICIAN
പുതിയ സ്‌പോൺസർഷിപ്പ് നിയമം ഡിസംബർ പകുതി മുതൽ പ്രാബല്യത്തിൽ; പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എൻട്രി, എക്‌സിറ്റ്, റസിഡൻസി നിയമങ്ങളിൽ
ദോഹ: വിദേശികളുടെ എൻട്രി, എക്‌സിറ്റ്, റസിഡൻസി പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമപരിഷ്‌ക്കാരം ഡിസംബർ പകുതിയോടെ നടപ്പിലാകും. കഫാല നിയമങ്ങളിലുള്ള പരിഷ്‌ക്കാരങ്ങൾ ഒക്ടോബറോടെ നിലവിൽ വരുമെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഡിസംബർ പകുതിയോടെ മാത്രമേ ഇതു പ്രാബല്യത്തിലാകൂ എന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പുതിയ സ്‌പോൺസർഷിപ്പ് നിയമങ്ങളും മറ്റും നടപ്പിലാകുന്നതോടെ ചില വിദേശികൾക്ക് രാജ്യം വിടുന്നതിനും ജോലി മാറുന്നതിനും കൂടുതൽ എളുപ്പമാകും. എക്‌സിറ്റ് പെർമിറ്റിനു വേണ്ടി വിദേശികൾ നേരിട്ട് സർക്കാരിന് അപേക്ഷ സമർപ്പിക്കുകയാണ് എന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. നേരത്തെ ഇതിനു വേണ്ടി സ്‌പോൺസർക്ക് അപേക്ഷ നൽകുകയായിരുന്നു. തൊഴിലാളി രാജ്യം വിട്ടു പോകുന്നതിൽ സ്‌പോൺസർക്ക് വേണമെങ്കിൽ തടസവാദം ഉന്നയിക്കാമെങ്കിലും എക്‌സിറ്റ് പെർമിറ്റിനു വേണ്ടി അപേക്ഷകന് അപ്പീൽ നൽകുകയും ആവാം. കൂടാതെ തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കിയ പ്രവാസിക്ക് തൊഴിൽ മാറ്റത്തിന് സർക്കാരിന്റെ അനുമതി നേടിയാൽ മതി
ദോഹ: വിദേശികളുടെ എൻട്രി, എക്‌സിറ്റ്, റസിഡൻസി പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമപരിഷ്‌ക്കാരം ഡിസംബർ പകുതിയോടെ നടപ്പിലാകും. കഫാല നിയമങ്ങളിലുള്ള പരിഷ്‌ക്കാരങ്ങൾ ഒക്ടോബറോടെ നിലവിൽ വരുമെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഡിസംബർ പകുതിയോടെ മാത്രമേ ഇതു പ്രാബല്യത്തിലാകൂ എന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
പുതിയ സ്‌പോൺസർഷിപ്പ് നിയമങ്ങളും മറ്റും നടപ്പിലാകുന്നതോടെ ചില വിദേശികൾക്ക് രാജ്യം വിടുന്നതിനും ജോലി മാറുന്നതിനും കൂടുതൽ എളുപ്പമാകും. എക്‌സിറ്റ് പെർമിറ്റിനു വേണ്ടി വിദേശികൾ നേരിട്ട് സർക്കാരിന് അപേക്ഷ സമർപ്പിക്കുകയാണ് എന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. നേരത്തെ ഇതിനു വേണ്ടി സ്‌പോൺസർക്ക് അപേക്ഷ നൽകുകയായിരുന്നു.
തൊഴിലാളി രാജ്യം വിട്ടു പോകുന്നതിൽ സ്‌പോൺസർക്ക് വേണമെങ്കിൽ തടസവാദം ഉന്നയിക്കാമെങ്കിലും എക്‌സിറ്റ് പെർമിറ്റിനു വേണ്ടി അപേക്ഷകന് അപ്പീൽ നൽകുകയും ആവാം. കൂടാതെ തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കിയ പ്രവാസിക്ക് തൊഴിൽ മാറ്റത്തിന് സർക്കാരിന്റെ അനുമതി നേടിയാൽ മതിയാകും. നിലവിൽ അതും സ്‌പോൺസറുടെ അനുവാദത്തോടു കൂടി മാത്രമേ സാധിച്ചിരുന്നുള്ളൂ.
ഖത്തറിലുള്ള വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തൊഴിൽ നിയമങ്ങളിൽ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.