- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ അവിസ്മരണീയമായി
കൽബ: കുടുംബാംഗങ്ങളും, വ്യക്തികളും, സമൂഹവുമായുള്ള ഹൃദയബന്ധങ്ങൾ സുദൃഢമാക്കുകയും പരസ്പരസ്‌നേഹവും സഹകരണവും വർദ്ധിക്കണമെന്ന പ്രതിജ്ഞയോടെ മുന്നോട്ട് പോകണമെന്നാണ് പുതുവത്സത്തിന്റെ സന്ദേശമെന്ന് അദ്ധ്യാപകനായ അനീഷ് അയത്തിൽ പറഞ്ഞു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിര
കൽബ: കുടുംബാംഗങ്ങളും, വ്യക്തികളും, സമൂഹവുമായുള്ള ഹൃദയബന്ധങ്ങൾ സുദൃഢമാക്കുകയും പരസ്പരസ്‌നേഹവും സഹകരണവും വർദ്ധിക്കണമെന്ന പ്രതിജ്ഞയോടെ മുന്നോട്ട് പോകണമെന്നാണ് പുതുവത്സത്തിന്റെ സന്ദേശമെന്ന് അദ്ധ്യാപകനായ അനീഷ് അയത്തിൽ പറഞ്ഞു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ പുതുവർഷവും പുതുമയോടെ വരവേൽക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച പ്രസിഡന്റ് ഡോ നാരായണൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളെ വിശകലനം ചെയ്തുവിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള അവസരമാണ് പുതവർഷങ്ങൾ എന്ന ചടങ്ങിൽ സ്വാഗതം പറഞ്ഞ ജനറൽ സെക്രട്ടറി കെസി അബുബക്കർ പറഞ്ഞു. എസ് കെ അനുജ കേക്ക് മുറിച്ചു.
ട്രഷറർ ടി പി മോഹൻദാസ് ജോയിന്റ് സെക്രട്ടറി സുബൈർ, പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് അലി, ജയിംസ്, ആന്റണി, അസിൻ ഷാഫി, വനിതാ വേദി ഭാരവാഹികളായ ഷൈല സമദ്, നജ്‌ല ഹാരിസ്, സുനന്ദ സമ്പത്ത്, ഹസീന അബൂബക്കർ, ബാലവേദി ഭാരവാഹികളായ മുഹമ്മദ് ഹാഷിം, ആഫീസ് അദ്ധ്യക്ഷൻ റംസി, അമൽ തുടങ്ങിയവർ നേതൃത്വം നൽകി. ക്രിസ്തുമസ് കരോൾ, സാന്താക്ലോസ്, നൃത്തങ്ങൾ, ഒപ്പന, കോൽക്കളി, ഗനമേള, ചിത്രീകരണം തുടങ്ങി വിവിധതരം പരിപാടികൾ ഉണ്ടായിരുന്നു. നാടൻ വിഭവങ്ങളുടെ തട്ടുകട ഏറെ ശ്രദ്ധേയമായി