- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്ന് പച്ചക്കറി വണ്ടിയിൽ കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ റാക്കറ്റുകൾ; സംഘത്തിന് സഹായം നൽകിയ മൂവർ സംഘം മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: ആന്ധ്രയിൽനിന്ന് പച്ചക്കറി വണ്ടിയിൽ കഞ്ചാവെത്തിക്കുന്നതിന് പിന്നിൽ റാക്കറ്റുകളെന്ന് പൊലീസ്. സംഘത്തിന് സാമ്പത്തിക സഹായം നൽകുകയും, രക്ഷപ്പെട്ട് പ്രതികളെ ഒളിവിൽതാമസിപ്പിക്കുകയും ചെയ്ത മൂവർ സംഘം മലപ്പുറത്ത് അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബർ 24ന് മലപ്പുറം ചാപ്പനങ്ങാടിയിൽ വച്ച് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ട കരിപ്പൂർ പുളിയം പറമ്പ് കല്ലൻ കണ്ടി റഫീഖ് (30), കൊണ്ടോട്ടി അന്തിയൂർകുന്ന് കുന്നേക്കാട്ട് തെഞ്ചേരി കുത്ത് മുഹമ്മദ് മുജീബ് റഹ്മാൻ, കൊണ്ടോട്ടി അന്തിയൂർ കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീർ എന്നിവരെ് നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി ഷംസിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റിനർക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്.
കേസിൽ ഉൾപ്പെട്ട 8പേർ നേരത്തെ പിടിയിലായി റിമാന്റിൽ കഴിഞ്ഞു വരികയാണ്. ആന്ധ്രയിൽ നിന്നും പച്ചക്കറി വണ്ടിയിൽ കടത്തികൊണ്ടു വന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നൽകുകയും സംഭവദിവസം സ്ഥലത്തു നിന്നും രക്ഷപ്പെട 3 പ്രതികളെ പൊലീസിന്റ കൈളിൽ നിന്നുംരക്ഷപ്പെടുത്തി ഒളിവിൽ താമസിക്കാൻ ഉള്ള സഹായം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ റഫീഖിനെ 3 വർഷം മുൻപ് 110 കിലോ കഞ്ചാവുമായി ആന്ധ്രയിലെ വിശാഖപട്ടണത്ത് പിടികൂടിയിരുന്നു' ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.
കൂടാതെ ഇയാളുടെ പേരിൽ കോഴിക്കോട് കളവുകേസും കൊണ്ടോട്ടിയിൽ ബ്രൗൺഷുഗർ പിടിച്ചതിനും കേസുകൾ ഉണ്ട്. ഇനിയും ഈ കേസിൽ പ്രതികളെ പിടികൂടാനുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ പ്രതികൾക്ക് കഞ്ചാവു കടത്തികൊണ്ടുവരുന്നതിന് സാമ്പത്തികമായും മറ്റും സഹായം ചെയ്ത പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ 'ഡി.വൈ.എസ്‌പി: പി.പി. ഷംസ് കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എംബിജു, എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റിനർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ് ,സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് , പി. സഞ്ജീവ് ,സിയാദ് കോട്ടാല എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.