- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് വിൽപ്പനയ്ക്കായി കഞ്ചാവ്; എക്സൈസ് സംഘം പിടികൂടിയത് ചെങ്കൽചൂള കോളനിയിലെ ഗ്യാങിനെ; ഓട്ടോറിക്ഷയെ കിട്ടിയത് കോവളം-തിരുവല്ലം റൂട്ടിലെ പരിശോധനയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തും കഞ്ചാവ് വേട്ട. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ.
കോവളം-തിരുവല്ലം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തൈക്കാട് വില്ലേജിൽ രാജാജി ചെങ്കൽചൂള കോളനിയിൽ ഫ്‌ളാറ്റ്‌നമ്പർ 163 ഇൽ ജനാർദ്ദനൻ നായർ മകൻ 43 വയസ്സുള്ള കൊച്ചു ഗിരി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ, മണക്കാട് ദേശത്ത് ചാല കുതുവാൽ തെരുവ് 71/ 974 നമ്പർ വീട്ടിൽ കൃഷ്ണൻ മകൻ 54 വയസ്സുള്ള സ്വാഹ എന്ന വിളിപ്പേരുള്ള മണികണ്ഠൻ, ചെങ്കൽചൂള കോളനിയിൽ നമ്പർ 323 വേലപ്പൻ മകൻ 43 വയസ്സുള്ള അയ്യപ്പൻ എന്നിവരാണ് പിടിയിലായത്.
കെഎൽ 01 സി 76 62 നമ്പർ ഓട്ടോറിക്ഷയിൽ 5.100 കിലോഗ്രാം കഞ്ചാവ് കടത്തുകയായിരുന്നു ഇവർ. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 1 ലക്ഷം രൂപ വിലവരും. കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കായി കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ മധുസൂദനൻ നായർ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്‌കുമാർ ആർ, മണികണ്ഠൻ നായർ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, രഞ്ജിത്ത്,ബിജു, വിപിൻ, രാജേഷ്, ഷംനാദ്, അനിൽകുമാർ എസ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷിനിമോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.