- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരം നിർണ്ണായകമായി; റെയ്ഡിൽ കിട്ടിയത് 300 കിലോയോളം കഞ്ചാവ്; ലോറി ഡ്രൈവർ കസ്റ്റഡിയിൽ; ലഹരി എത്തിയത് ഇടുക്കിയിലേക്കെന്ന് സൂചന; ഒളിപ്പിച്ചിരുന്നത് ടാങ്കർ ലോറിയിലെ രഹസ്യ അറയിൽ
കൊച്ചി:പെരുമ്പാവൂർ കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട . ഇതരസംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോയോളം കഞ്ചാവാണ് ഇന്നലെ ഉച്ചയോടെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ടാങ്കറിന്റെ പ്രത്യേക അറയിൽ 111 പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറി ഡ്രൈവർ സെൽവനെ പൊലീസ് കസ്റ്റഡി യിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ടാങ്കർ തടഞ്ഞ് പരിശോധിച്ചത്.
കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നത്, ആർക്ക് നൽകാനാണ് കൊണ്ടുവന്നത് തുടങ്ങി സംഭവത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുന്നതാണെന്നും എസ് പി കെ കാർത്തിക്ക് അറയിച്ചു. ഇടുക്കിയിലേക്ക് കൊണ്ടു പോയതെന്നാണ് സൂചന.
മറുനാടന് മലയാളി ലേഖകന്.