- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' നാടകാവതരണം കൊച്ചിയിലും; തവര സേക്രഡ് ഹാർട്ട് കോളേജിൽ നാടകമെത്തിക്കുന്നത് റോട്ടറി കൊച്ചി യുണൈറ്റഡ്
കൊച്ചി: മലയാള നോവലിനെ വിശ്വോത്തരമാക്കിയ ഒ. വി. വിജയന്റെ നോവൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം കൊച്ചിയിലും അരങ്ങേറുന്നു. ഏപ്രിൽ 21, 22, 23 തീയതികളിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനിയിൽ നാടകത്തിന് വേദിയൊരുങ്ങുന്നത്. തൃക്കരിപ്പൂർ, തൃശൂർ, കൊടുങ്ങല്ലൂർ, മുംബൈ, ബംഗലൂരു, തിരുവനന്തപുരം, വടകര എന്നിവിടങ്ങളിൽ അവതരിപ്പിച്ച നാടകം കൊച്ചിയിലെത്തിക്കുന്നത് റോട്ടറി കൊച്ചി യുണൈറ്റഡാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴമടക്കം നിരവധി നാടകങ്ങൾ അവതരിപ്പിച്ച് പ്രശസ്തമായ തൃക്കരിപ്പൂർ കെഎംകെ കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസവും അരങ്ങിലെത്തിച്ചത്. ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിലെ പെർഫോമിങ് ആർട്ട്സിലെ അസോസിയേറ്റ് പ്രൊഫസർ ദീപൻ ശിവരാമനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വിവിധ ഇൻസ്റ്റലേഷനുകളുടെയും വീഡിയോകളുടെയും സഹായത്തോടെയുള്ള സീനോഗ്രാഫി എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നാടകം അവതരിപ്പിക്കുക. 2015 സെപ്റ്റംബറിൽ തൃക്കരിപ്പൂരിലാണ് നാടകം ആദ്യം അവതരിപ്പിച്ചത്. രാജീവൻ വെള്ളൂർ, സി.കെ. സുനിൽ, ക
കൊച്ചി: മലയാള നോവലിനെ വിശ്വോത്തരമാക്കിയ ഒ. വി. വിജയന്റെ നോവൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം കൊച്ചിയിലും അരങ്ങേറുന്നു. ഏപ്രിൽ 21, 22, 23 തീയതികളിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനിയിൽ നാടകത്തിന് വേദിയൊരുങ്ങുന്നത്. തൃക്കരിപ്പൂർ, തൃശൂർ, കൊടുങ്ങല്ലൂർ, മുംബൈ, ബംഗലൂരു, തിരുവനന്തപുരം, വടകര എന്നിവിടങ്ങളിൽ അവതരിപ്പിച്ച നാടകം കൊച്ചിയിലെത്തിക്കുന്നത് റോട്ടറി കൊച്ചി യുണൈറ്റഡാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴമടക്കം നിരവധി നാടകങ്ങൾ അവതരിപ്പിച്ച് പ്രശസ്തമായ തൃക്കരിപ്പൂർ കെഎംകെ കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസവും അരങ്ങിലെത്തിച്ചത്. ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിലെ പെർഫോമിങ് ആർട്ട്സിലെ അസോസിയേറ്റ് പ്രൊഫസർ ദീപൻ ശിവരാമനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വിവിധ ഇൻസ്റ്റലേഷനുകളുടെയും വീഡിയോകളുടെയും സഹായത്തോടെയുള്ള സീനോഗ്രാഫി എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നാടകം അവതരിപ്പിക്കുക.
2015 സെപ്റ്റംബറിൽ തൃക്കരിപ്പൂരിലാണ് നാടകം ആദ്യം അവതരിപ്പിച്ചത്. രാജീവൻ വെള്ളൂർ, സി.കെ. സുനിൽ, കെ.വി. കൃഷ്ണൻ മാസ്റ്റർ, വിജയൻ അക്കളത്ത്, മനോജ് അന്നൂർ, പി.സി. ഗോപാലകൃഷ്ണൻ, കുമാർ പരിയാച്ചേരി, രാജേഷ് കാര്യത്ത്, വിജേഷ് മുട്ടത്ത്, ഡോ. താരിമ, ശ്രീജ, അശ്വതി, ബാലാമണി തുടങ്ങിയവരാണ് നാടകത്തിൽ വേഷമിടുന്നത്.
ടിക്കറ്റ് വിൽപനയിലൂടെ സമാഹരിക്കുന്ന തുക എറണാകുളം ജനറൽ ആശുപത്രിയിലെ റികൺസ്ട്രക്റ്റിവ് സർജറി ഡിപ്പാർട്ട്മെന്റിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനാണ് വിനിയോഗിക്കുകയെന്ന് റോട്ടറി കൊച്ചി യുണൈറ്റഡ് ഭാരവാഹികൾ അറിയിച്ചു.