- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ സിന്ധുവിനും സാക്ഷിക്കും ദിപ കർമാക്കർക്കും ജിത്തു റായിക്കും ഖേൽരത്‌ന; ശുപാർശ അംഗീകരിച്ചു കേന്ദ്ര സർക്കാർ
ന്യൂഡൽഹി: റിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച താരങ്ങൾക്കു ഖേൽ രത്‌ന നൽകാനുള്ള തെരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. ബാഡ്മിന്റൺ താരം പി വി സിന്ധു, ഗുസ്തി താരം സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കർ, ഷൂട്ടിങ് താരം ജിത്തു റായ് എന്നിവാർക്കാണു രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന നൽകുന്നത്. നേരത്തെ തന്നെ ഖേൽ രത്‌നയ്ക്ക് ഇവരുടെ പേര് ശുപാർശ ചെയ്യപ്പെട്ടിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹരായതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. റിയോ ഒളിംപിക്‌സിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ബാഡ്മിന്റണിൽ പി. വി സിന്ധു വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവുമാണ് ഇന്ത്യക്കായി നേടിയത്. സ്വർണത്തോളം പോന്ന നാലാം സ്ഥാനത്തോടെ ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കറും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലോക വേദികളിൽ ഷൂട്ടിങ്ങിലെ മികച്ച പ്രകടനമാണു ജീത്തു റായിക്കു തുണയായത്. ഷ
ന്യൂഡൽഹി: റിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച താരങ്ങൾക്കു ഖേൽ രത്‌ന നൽകാനുള്ള തെരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. ബാഡ്മിന്റൺ താരം പി വി സിന്ധു, ഗുസ്തി താരം സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കർ, ഷൂട്ടിങ് താരം ജിത്തു റായ് എന്നിവാർക്കാണു രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന നൽകുന്നത്.
നേരത്തെ തന്നെ ഖേൽ രത്‌നയ്ക്ക് ഇവരുടെ പേര് ശുപാർശ ചെയ്യപ്പെട്ടിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹരായതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
റിയോ ഒളിംപിക്‌സിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ബാഡ്മിന്റണിൽ പി. വി സിന്ധു വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവുമാണ് ഇന്ത്യക്കായി നേടിയത്. സ്വർണത്തോളം പോന്ന നാലാം സ്ഥാനത്തോടെ ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കറും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലോക വേദികളിൽ ഷൂട്ടിങ്ങിലെ മികച്ച പ്രകടനമാണു ജീത്തു റായിക്കു തുണയായത്. ഷൂട്ടിങ് ലോകചാമ്പ്യൻഷിപ്പിൽ ജീത്തു റായി സ്വർണം നേടിയിരുന്നു.
ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, ലളിത ബബാർ, ശിവ ഥാപ്പ, അപൂർവി ഛന്ദേല എന്നിവരുൾപ്പെടെ 15 പേർ അർജുന പുരസ്‌കാരത്തിനും അർഹരായി. അർജുന അവാർഡ് ലഭിക്കാത്ത വ്യക്തിക്ക് ഖേൽരത്‌ന നൽകാറില്ല എന്ന പതിവ് തെറ്റിച്ചാണ് ദീപയ്ക്ക് ഖേൽരത്‌ന പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. ഒളിംപിക്‌സിലെ മികച്ച പ്രകടനം കാഴ്ചവച്ച ദീപയെ പ്രത്യേക എൻട്രിയായി കണക്കാക്കിയാണ് ജൂറിയുടെ തീരുമാനം.