- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു: ടെന്നിസ് താരം സാനിയ മിർസയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേൽരത്‌ന പുരസ്‌കാരം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പ്യൻ എച്ച് എൻ ഗിരിഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണു കോടതിയുടെ തീരുമാനം. 2012-ലെ ലണ്ടൻ പാരാലിംപിക്‌സിൽ വെള്ളി മെഡൽ ജേതാവായ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അർഹതയുണ്‌ടെന്നും അതിനാൽ സാനിയയുടെ പുരസ്‌കാരം സ
ബംഗളൂരു: ടെന്നിസ് താരം സാനിയ മിർസയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേൽരത്‌ന പുരസ്‌കാരം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പ്യൻ എച്ച് എൻ ഗിരിഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണു കോടതിയുടെ തീരുമാനം.
2012-ലെ ലണ്ടൻ പാരാലിംപിക്‌സിൽ വെള്ളി മെഡൽ ജേതാവായ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അർഹതയുണ്‌ടെന്നും അതിനാൽ സാനിയയുടെ പുരസ്‌കാരം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഗിരിഷയുടെ ആവശ്യം. ഹർജി അംഗീകരിച്ച കോടതി വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര കായികമന്ത്രാലയത്തോടും നിർദേശിച്ചു.
ടെന്നിസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള സാനിയയുടെ സമീപകാലത്തെ മികച്ച പ്രകടനമാണ് ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹയാക്കിയിരുന്നത്.
Next Story