ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ നടന്നു വരുന്ന ആൾ ഫുട്‌ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന്റെ ലോഞ്ചിങ് സെറിമണി റാഡിസൺ ബ്ലൂ ഹോട്ടലിൽ വച്ച് നടന്നു

ഖത്തറിലെ പ്രശസ്ത സംരംഭകരായ സിറ്റി എക്‌സ്‌ചേഞ്ചും റിയ ഐഎംഇ മണി ട്രാൻസ്ഫറും സംയുക്തമായാണ് ടൂർണമെന്റിന്റെ മുഖ്യ പ്രയോജകരാവുന്നത് . അഖിലേന്ത്യ അടിസ്ഥാനത്തിൽ 12 ഇന്ത്യൻ പ്രവാസി ടീമുകളാണ് വർഷം ടൂർണമെന്റിന്റെ ഭാഗമാവുന്നത്.

സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ശ്രീ ശറഫ് പി ഹമീദ്, ഖിയ പ്രസിഡന്റ് ശ്രീ ഇ. പി അബ്ദുൽ റഹ്മാൻ എന്നിവരാണ് ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ ഒപ്പിട്ടത്. RIA IME കൺട്രി മാനേജർ ജിതേന്ദ്ര പാണ്ഡെ, സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷൻസ് മാനേജർ ഷാനിബ്, ബിസിനസ് കൺസൾട്ടന്റ് ഹുസ്സൈൻ ചടങ്ങിൽ സന്ദിഹിതരായിരുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രവർത്തനങ്ങളോടൊപ്പം ചലിക്കാൻ എന്നും സിറ്റി എക്‌സ്‌ചേഞ്ച് പ്രതിജ്ഞാബന്ധരാണെന്ന് ചടങ്ങിൽ സംസാരിച്ച ഷറഫ് പി ഹമീദ് അറിയിച്ചു. ഖിയയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നും അവരുമായി സഹകരിക്കാൻ അവസരം വന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനും ഫുട്‌ബോൾ വഴി ഇന്ത്യ ഖത്തർ ബന്ധം ഊട്ടിയുറപ്പിക്കാനുമായാണ് ഖിയ ശ്രമിക്കുന്നതെന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഖിയ പ്രസിഡന്റ് അബ്ദുറഹ്മാൻ പറഞ്ഞു. ഖിയ ജനറൽ സെക്രട്ടറി സഫീർ , ചീഫ് പാട്രോൺ എം.എസ്. ബുഖാരി, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് നിലങ്ഷു ഡേ എന്നിവരും ഇതേ വികാരം പങ്കുവെച്ചു.

കെ- മാർട്, ജെയ്ദ ഗ്രൂപ്പ്, ഗൾഫ് സ്റ്റാർ ഗ്രൂപ്പ്, ഗ്രാൻഡ് മാൾ, ജോയിന്റ് പവർ, റൂസിയ ഗ്രൂപ്പ്, അൽ സുൽത്താൻ മെഡിക്കൽസ് , മറൈൻ എയർ കണ്ടീഷൻ ആൻഡ് റെഫ്രിജറേഷൻ , ബെകോൺ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്, ആർപി ടെക് എന്നിവയും ടൂർണമെന്റിന്റെ സ്‌പോൺസർമാരാണ്.

ഐസിബിഎഫ് പ്രസിഡന്റ്, ശ്രീ ഡേവിസ് , ഐസിസി വൈസ് പ്രസിഡന്റ് ശ്രീ മണികണ്ഠൻ , ഐ എസ് സി ചെയർമാൻ അസിം അബ്ബാസ്, തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. വിവിധ സ്‌പോൺസർമാർ, കമ്മ്യൂണിറ്റി നേതാക്കൾ, സംഘാടനാ പ്രതിനിധികൾ, ഖിയ ഓർഗനൈസിങ് കമ്മിറ്റീ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സാന്ദഹിതരായിരുന്നു.

ഷെജി വലിയകത്ത്, സഫ്വാൻ, ഹംസ യൂസഫ്, രഞ്ജിത്, അഹമ്മദ് ഹാഷിം, അർമാൻ, സഈദ്, ഹൈദർ ചുങ്കത്തറ എന്നിവർ നേതൃത്തം നൽകി. QIA ബി.ഡി. തലവൻ ജെന്നി ആന്റണി നന്ദി പ്രകടിപ്പിച്ചു. മാർച്ച് മൂന്നാം വാരം മുതൽ മെയ് 11 വരെയാണ് ടൂർണമെന്റ്.