- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എൻ.എ, 2015 ഗീതാ പ്രചാരണ വർഷമായി ആചരിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ 2015 ഗീതാപ്രചരണ വർഷമായി ആചരിക്കാൻ കെ.എച്ച്.എൻ.എ ഭരണ സമിതിയുടെ യോഗം തീരുമാനിച്ചു. ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളിൽ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാർന്നതുമായ മഹത്തായ പ്രാമാണിക ആദ്ധ്യാത്മികഗ്രന്ഥം എന്നതിനുമപ്പുറം ഭഗവദ്ഗീതക്ക് ലോകമാകമാ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ 2015 ഗീതാപ്രചരണ വർഷമായി ആചരിക്കാൻ കെ.എച്ച്.എൻ.എ ഭരണ സമിതിയുടെ യോഗം തീരുമാനിച്ചു. ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളിൽ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാർന്നതുമായ മഹത്തായ പ്രാമാണിക ആദ്ധ്യാത്മികഗ്രന്ഥം എന്നതിനുമപ്പുറം ഭഗവദ്ഗീതക്ക് ലോകമാകമാനം കൈ വന്നിരിക്കുന്ന സമകാലിക പ്രസക്തി വളരെ വലുതാണെന്ന് യോഗം വിലയിരുത്തി .
സമ്പൂർണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവൻ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ്ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.വിശ്വ വിഖ്യാത ശാസ്ത്രകാരന്മാരും, സാഹിത്യ കുലപതികളും മുതൽ രാഷ്ടതന്ത്രജ്ഞരെയും വരെ സ്വാധീനിച്ച ചരിത്രമുള്ള ഈ ഗ്രന്ഥം ,അമേരിക്കയിൽ ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് അനുഭവ വേദ്യമാകുവാൻ വേണ്ടിയുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാൻ കെഎച്ച്എൻഎ മുൻകൈ എടുക്കും . ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും .അമേരിക്കയിലെ വിവിധ സ്‌കൂളുകളിലും സർവകലാശാലകളിലും ഇപ്പോൾ തന്നെ ഗീത പഠന വിഷയമാണ്. ഇത് കൂടാതെ ബിസിനസ് മാനേജ്‌മെന്റിനു ഉത്തേജനം നല്കുന്നു എന്ന നിലയിൽ കോർപ്പറേറ്റ് സെക്ടറിലും പ്രിയങ്കരമായിക്കൊണ്ടിരിക്കുന്നു ഭഗവദ് ഗീത.
ഗീതാ പ്രചാരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വൈസ് പ്രസിഡന്റ് , ഡയറക്ടർ ബോർഡ് അംഗം സുരേന്ദ്രൻ നായർ ഡിട്രോയിട്ട് ,ജോയിന്റ് സെക്രട്ടറി രഞ്ജിത് നായർ ഹ്യുസ്റ്റൺ ,ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് ന്യൂയോർക്ക് എന്നിവരെ യോഗം ചുമതലപ്പെടുത്തി. രഞ്ജിത് നായർ അറിയിച്ചതാണിത്.