- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗ്ലോബൽ ഹിന്ദുസംഗമത്തിനായി ന്യൂയോർക്കിൽ വിവിധ സംഘടനകൾ സമ്മേളിച്ചു
ന്യൂയോർക്ക്: 2017 ജൂലൈ 1 മുതൽ 4 വരെ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ വിജയത്തിനായി ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രജിസ്‌ട്രേഷൻ ശുഭാരംഭവുംകുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു. ബാലികമാരുടെ ഭക്തിഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനം കെ.എച്ച്.എൻ.എ പ്രസിഡന്റ് സുരേന്ദ്രൻ നായർഉദ്ഘാടനം ചെയ്തു. മതങ്ങളും, മൂർത്തികളും, ജാതികളും ജനിക്കുന്നതിനു മുമ്പേ സകലജീവജാലങ്ങളിലും പ്രതിഫലിക്കുന്ന ഏകമായ ജീവചൈതന്യത്തെ -ലോകത്തെ നിയന്ത്രിക്കുന്ന പരമാത്മാവ്തന്നെയാണെന്നു തിരിച്ചറിഞ്ഞ ഭാരതത്തിന്റെ വേദചിന്തകൾ, സംരക്ഷിക്കുന്നതിനും കാലങ്ങൾ അടിച്ചേൽപിക്കുന്നമാലിന്യങ്ങൾ പ്രതിരോധിക്കുന്നതിനും സമ്മേളനങ്ങൾ ബദ്ധശ്രദ്ധമായിരിക്കണമെന്നു പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽപറഞ്ഞു. വേദ സംസ്‌കാരത്തിലെ അമൃതു തുല്യമായ ഈശ്വരസങ്കൽപത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംഗ്രസിച്ചപ്പോൾ ശക്തമായ പ്രതിരോധം തീർത്ത ശങ്കരന്റേയും, നാരായണ ഗുരുവിന്റേയും, വിദ്യാധിരാജചട്ടമ്പി സ്വാമികളുടേയും പ്രവർത്തനവഴികൾ മലയാളികൾക്ക് എന്നും മാതൃക
ന്യൂയോർക്ക്: 2017 ജൂലൈ 1 മുതൽ 4 വരെ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ വിജയത്തിനായി ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രജിസ്‌ട്രേഷൻ ശുഭാരംഭവുംകുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു.
ബാലികമാരുടെ ഭക്തിഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനം കെ.എച്ച്.എൻ.എ പ്രസിഡന്റ് സുരേന്ദ്രൻ നായർഉദ്ഘാടനം ചെയ്തു. മതങ്ങളും, മൂർത്തികളും, ജാതികളും ജനിക്കുന്നതിനു മുമ്പേ സകലജീവജാലങ്ങളിലും പ്രതിഫലിക്കുന്ന ഏകമായ ജീവചൈതന്യത്തെ -ലോകത്തെ നിയന്ത്രിക്കുന്ന പരമാത്മാവ്തന്നെയാണെന്നു തിരിച്ചറിഞ്ഞ ഭാരതത്തിന്റെ വേദചിന്തകൾ, സംരക്ഷിക്കുന്നതിനും കാലങ്ങൾ അടിച്ചേൽപിക്കുന്നമാലിന്യങ്ങൾ പ്രതിരോധിക്കുന്നതിനും സമ്മേളനങ്ങൾ ബദ്ധശ്രദ്ധമായിരിക്കണമെന്നു പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ
പറഞ്ഞു. വേദ സംസ്‌കാരത്തിലെ അമൃതു തുല്യമായ ഈശ്വരസങ്കൽപത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംഗ്രസിച്ചപ്പോൾ ശക്തമായ പ്രതിരോധം തീർത്ത ശങ്കരന്റേയും, നാരായണ ഗുരുവിന്റേയും, വിദ്യാധിരാജചട്ടമ്പി സ്വാമികളുടേയും പ്രവർത്തനവഴികൾ മലയാളികൾക്ക് എന്നും മാതൃകയാകണമെന്നും അദ്ദേഹംഓർമ്മിപ്പിച്ചു.
കെ.എച്ച്.എൻ.എയുടെ സംഘടനാ ചരിത്രത്തിൽ മാതൃകാപരമായ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും, പുതിയമേഖലകളിലെ ഹൈന്ദവ ശാക്തീകരണവും, കേരളത്തിലെ വർദ്ധിച്ച സ്‌കോളർഷിപ്പ് വിതരണവും ഡിട്രോയിറ്റ് കൺവൻഷനെവൻ വിജയമാക്കുമെന്ന് പ്രത്യാശിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഷിബു ദിവാകരൻ തന്റെ പ്രസംഗത്തിൽ
അഭിപ്രായപ്പെട്ടു.
ന്യൂയോർക്കിലെ വിവിധ ഹൈന്ദവ കൂട്ടായ്മകളായ അയ്യപ്പസേവാസംഘത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ഗോപിനാഥകുറുപ്പ്, നായർ ബനവലന്റ് അസോസിയേഷൻ (എൻ.ബി.എ) സെക്രട്ടറി പ്രദീപ് മേനോൻ, മലയാളി ഹിന്ദുമണ്ഡലം (മഹിമ) ട്രസ്റ്റി ബോർഡ് ചെയർമാൻ സുധാകരൻ പിള്ള, ശ്രീനാരായണ അസോസിയേഷൻ (എസ്.എൻ.എ)വൈസ് പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, വേൾഡ് അയ്യപ്പസേവാ ട്രസ്റ്റ് ട്രഷറർ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പിന്തുണയർപ്പിച്ച് സംസാരിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ സ്മിതാ ഹരിദാസ്, ബാഹുലേയൻ രാഘവൻ, ട്രസ്റ്റിമാരായ ഗണേശ്‌നായർ, വിനോദ് കെയാർകെ, മധുപിള്ള, രാജീവ് ഭാസ്‌കരൻ എന്നിവർ നേതൃത്വം നൽകി സംഘടിപ്പിച്ചകുടുംബമേളയ്ക്ക് ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനൻ സ്വാഗതവും, മേഖലാ വൈസ് പ്രസിഡന്റ്‌വനജാ നായർ നന്ദിയും പറഞ്ഞു. സതീശൻ നായർ അറിയിച്ചതാണിത്.






