- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.എച്ച്,എൻ.എയുടെ പ്രഥമ ആർഷദർശന പുരസ്‌ക്കാരം മഹാകവി അക്കിത്തത്തിന്
തൃശ്ശൂർ: സനാതന ധർമ്മത്തിന്റെ പ്രചരണാർത്ഥം അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്ക ഏർപ്പെടുത്തുന്ന പ്രഥമ ആർഷദർശന പുരസ്‌ക്കാരം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് നൽകും. വേദ സാഹിത്യത്തിന്റെ ധർമ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകി ആദരിക്കുന്നതാണ് ആർഷധർമ്മ പുരസ്‌ക്കാരം. പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണൻ (അധ്യക്ഷൻ), ആഷാ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ജനുവരി ഏഴിന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ പുരസ്‌ക്കാരം സമർപ്പിക്കും. മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സർഗ്ഗ പാരമ്പര്യം നിലനിർത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സിൽ ഉണർത്തുന്ന ആധുനികകവികളുടെ ശ്രേണിയിൽ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്നത് മഹാകവി അക്കിത്തമാണെന്ന് പുരസ്‌ക്കാരസമിതി വിലയിരുത്തിയതായി സി രാധാകൃഷ്ൺ അറിയിച്
തൃശ്ശൂർ: സനാതന ധർമ്മത്തിന്റെ പ്രചരണാർത്ഥം അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്ക ഏർപ്പെടുത്തുന്ന പ്രഥമ ആർഷദർശന പുരസ്‌ക്കാരം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് നൽകും. വേദ സാഹിത്യത്തിന്റെ ധർമ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകി ആദരിക്കുന്നതാണ് ആർഷധർമ്മ പുരസ്‌ക്കാരം.
പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണൻ (അധ്യക്ഷൻ), ആഷാ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ജനുവരി ഏഴിന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ പുരസ്‌ക്കാരം സമർപ്പിക്കും.
മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സർഗ്ഗ പാരമ്പര്യം നിലനിർത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സിൽ ഉണർത്തുന്ന ആധുനികകവികളുടെ ശ്രേണിയിൽ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്നത് മഹാകവി അക്കിത്തമാണെന്ന് പുരസ്‌ക്കാരസമിതി വിലയിരുത്തിയതായി സി രാധാകൃഷ്ൺ അറിയിച്ചു.
ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടർന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയിൽ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.
ശ്രീമൽമഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തർധാരയായും ഭാരതീയദർശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാർത്ഥകജീവിതത്തിൽ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നതായും സി രാധാകൃഷ്ണൻ പറഞ്ഞു.
കേരള ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്ക പ്രതിനിധികളായ കെ രാധാകൃഷ്ണൻ നായർ, സനൽ ഗോപി, പി ശ്രീകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.



