- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.എച്ച്.എൻ.എ ശുഭാരംഭം ഷിക്കാഗോയിൽ നടന്നു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2015 ജൂലൈയിൽ ഡാളസിൽ വച്ച് നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഷിക്കാഗോ ശുഭാരംഭം സ്‌കോക്കി പാർക്ക് ഡിസ്ട്രിക്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി.എൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി മെമ്പർ സതീശൻ നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ പ്രസിഡന്
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2015 ജൂലൈയിൽ ഡാളസിൽ വച്ച് നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഷിക്കാഗോ ശുഭാരംഭം സ്‌കോക്കി പാർക്ക് ഡിസ്ട്രിക്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി.എൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി മെമ്പർ സതീശൻ നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ടി.എൻ. നായർ കൺവൻഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഏവരോടും കൺവൻഷനിൽ കുടുംബ സമേതം പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. ട്രഷറർ രാജു പിള്ള കൺവൻഷന്റെ വിവിധ സ്‌പോൺസർഷിപ്പുകളെക്കുറിച്ച് വിശദമായി സംസാരിച്ചു. ട്രസ്റ്റി മെമ്പർ ശിവൻ മുഹമ്മ എല്ലാവിധ ആശംസകളും അറിയിച്ചു. ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ അരവിന്ദ് പിള്ള എം.സിയായിരുന്നു. കൂടാതെ ഷിക്കാഗോയിൽ നിന്നും പതിവിൽ കൂടുതൽ കുടുംബങ്ങളെ വരുന്ന കൺവൻഷനിൽ പങ്കെടുപ്പിക്കുന്നതാണെന്നും അറിയിച്ചു.
കൺവൻഷന്റെ ആദ്യ സ്‌പോൺസർഷിപ്പ് അപ്പുക്കുട്ടൻ നായരിൽ നിന്നും പ്രസിഡന്റ് ടി.എൻ. നായർ ഏറ്റുവാങ്ങി. കൂടാതെ മറ്റ് അനവധി കുടുംബങ്ങളും രജിസ്റ്റർ ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളും നടന്നു. എം.എൻ.സി നായർ മുൻകാല കൺവൻഷന്റെ അനുഭവങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. സമ്മേളനാനന്തരം സുരേഷ് ബാലചന്ദ്രൻ ഏവർക്കും നന്ദി പറഞ്ഞു. സതീശൻ നായർ അറിയിച്ചതാണിത്. 



