മയാമി:  2015 ജൂലൈ 2 മുതൽ 6  വരെ ഡാളസ്സിൽ  നടക്കുന്ന കെ.എച്ച്.എൻ.എ  കൺവെൻഷൻ  രജിസ്‌ട്രേഷൻ ശുഭാരംഭത്തിനു ഫ്‌ളോറിഡയിൽ ഗംഭീര തുടക്കം. കേരളാ ഹിന്ദുസ് ഓഫ്  സൗത്ത്  ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തിൽ, കെ. എച്ച്.എസ്.എഫ്  പ്രസിഡന്റ് രാജ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ശുഭാരംഭ സമ്മേളനത്തിൽ നിരവധി ഹിന്ദു കുടുംബങ്ങൾ പങ്കെടുത്തു. ഭക്തിനിർഭരമായ ഭജനയുടെ കൂടെ നടന്ന സമ്മേളനത്തിൽ കെ. എച്ച്.എൻ എയുടെ ദേശിയ കമ്മിറ്റി അധ്യക്ഷൻ ടി.എൻ.നായർ , ട്രഷറർ  രാജു പിള്ള, 2015 കൺവെൻഷൻ ചെയർമാൻ റെനിൽ  രാധാകൃഷ്ണൻ, കെ.എച്ച്.എൻ.എ. മുൻ അധ്യക്ഷൻ  ആനന്ദൻ നിരവേൽ , ഡയറക്ടർ ബോർഡ് മെമ്പർ ബിനീഷ് വിശ്വംഭരൻ, മുൻ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് മെംബറുമായ സുരേഷ് നായർ എന്നിവർ പങ്കെടുത്തു.            
കെ.എച്ച്.എസ്.എഫിന്റെ ഏറ്റവും മുതിർന്ന അംഗമായ കുഞ്ഞിലക്ഷ്മി അമ്മ നെയ്തിരി തെളിയിച്ചു തുടങ്ങിയ പ്രസ്തുത സമ്മേളനത്തിൽ  ബിനീഷ് വിശ്വംഭരൻ വിശിഷ്ടാതിഥിതികളെ ഒത്തുകൂടിയ കെ. എച്ച്.എസ്.എഫ്. കുടുംബങ്ങൾക്ക് പരിചയപ്പെടുത്തികൊണ്ട്  യോഗത്തിലേക്ക്  സ്വാഗതം ആശംസിച്ചു. തുടർന്ന്  അദ്ധ്യക്ഷ പ്രസംഗത്തിൽ  കെ.എച്ച്.എസ്.എഫ്  പ്രസിഡന്റ് . രാജ് കുമാർ സംഘടനയുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും, കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കാൻ  അംഗങ്ങളോട് ആഹ്യുവാനം ചെയ്യുകയും ചെയ്തു.  അതിനു ശേഷം കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി.എൻ.നായർ എട്ടാമത് ദേശിയ കൺവെൻഷനെകുറിച്ചും പുതിയ ആളുകളുടെ അറിവിലേക്കായി സംഘടനയുടെ ചരിത്രവും കഴിഞ്ഞ കൺവെൻഷനുകളെ പറ്റിയും വിശദമായി വിവരിക്കുകയും എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.  ട്രഷറർ  രാജു പിള്ള രജിസ്‌ട്രേഷൻ പാക്കേജിനെ പറ്റി വിവരിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

കൺവെൻഷൻ ചെയർമാൻ  റെനിൽ രാധാകൃഷ്ണൻ വരുന്ന കൺവെൻഷനിൽ ഒരുക്കുന്ന സൗകാര്യങ്ങളെ പറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.  ആദ്യ രജിസ്ട്രഷൻ   ആനന്ദൻ നിരവേലിൽ നിന്ന് സ്വീകരിച്ചു ടി. എൻ. നായർ രജിസ്ട്രഷൻ സുഭാരംഭം ഉത്ഘാദാനം ചെയ്തു. മുൻ പ്രസിഡന്റ് ആനന്ദൻ നിരവേൽ, മുൻ സെക്രട്ടറി സുരേഷ് നായർ എന്നിവർ ആശംസകൾ അർപ്പിക്കുകയും, എട്ടമത് ദേശീയ കൺവെൺഷൻ വളരെ വിജയവും ചരിത്രത്തിലിടം പിടിക്കുന്ന ഒന്നായിരിക്കട്ടെ എന്നശംസിക്കുകയുംചെയ്തു. അതോടൊപ്പം ഡോ. വേണുഗോപാൽ തന്റെ കൺവൻഷനുകളിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ വിവരിക്കുകയും,തുടർന്ന് നിരവധി കുടുംബങ്ങൾ രജിസ്‌റ്റെർ ചെയ്തു.അതിനു ശേഷം കെ.എച്ച്. എൻ .എ  റീജിയണൽ വൈസ്. പ്രസിഡന്റ്  ശ്രീകുമാർ ഹരിലാൽ അതിഥികൾക്കും, കെ.എച്ച് ,എസ്, എഫ്  കുടുംബംഗങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  
ലക്ഷ്മി സൂരജ് യോഗത്തിന്റെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.