ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ഹിന്ദു കൺവൻഷനിൽ ശിവഗിരി മഠത്തിൽ നിന്നും സ്വാമി ഗുരുപ്രസാദ്, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയും, ശബരിമല അയ്യപ്പസേവാ സംഘത്തിന്റെ സെക്രട്ടറിയുമായ കുമ്മനം രാജശേഖരൻ, പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ടി.എൻ. നായർ അറിയിച്ചു.

കൺവൻഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ സ്വാമിജിമാരുടെ പ്രഭാഷണങ്ങൾ, യോഗ, മെഡിറ്റേഷൻ, സെമിനാറുകൾ, വിവിധ കലാപരിപാടികൾ തുടങ്ങി മറ്റനേകം പരിപാടികൾ ഉണ്ടാരിക്കും.

കൺവൻഷന്റെ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടക്കുന്നതായി ചെയർമാൻ റെനിൽ രാധാകൃഷ്ണൻ അറിയിച്ചു. പി.ആർ.ഒ സതീശൻ നായർ അറിയിച്ചതാണിത്.