- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എൻ.എ കൺവൻഷൻ: വിശ്വരൂപനും ശ്രീകുമാറും പങ്കെടുക്കും
വാഷിങ്ടൺ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തിൽ മാദ്ധ്യമപ്രവർത്തകരായ പി വിശ്വരൂപനും പി ശ്രീകുമാറും പങ്കെടുക്കും.ജനം ടിവിയുടെ മാനേജിങ് ഡയറക്ടറാണ് വിശ്വരൂപൻ. ജന്മഭൂമി ന്യൂസ് എഡിറ്ററായ ശ്രീകുമാർ കെഎച്ച്എൻ എ കേരള കോർഡിനേറ്ററാണ്. വിശ്വരുപൻ ആദ്യമായാണ് കെഎച്ച്എൻഎ കൺവൻഷനെത്തുന്നത്.ശ്രീകുമാർ കഴിഞ്ഞ
വാഷിങ്ടൺ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തിൽ മാദ്ധ്യമപ്രവർത്തകരായ പി വിശ്വരൂപനും പി ശ്രീകുമാറും പങ്കെടുക്കും.ജനം ടിവിയുടെ മാനേജിങ് ഡയറക്ടറാണ് വിശ്വരൂപൻ. ജന്മഭൂമി ന്യൂസ് എഡിറ്ററായ ശ്രീകുമാർ കെഎച്ച്എൻ എ കേരള കോർഡിനേറ്ററാണ്. വിശ്വരുപൻ ആദ്യമായാണ് കെഎച്ച്എൻഎ കൺവൻഷനെത്തുന്നത്.
ശ്രീകുമാർ കഴിഞ്ഞ ആറ് കൺവൻഷനുകളിലും അതിഥിയായി എത്തിയിരുന്നു. ജൂലൈ രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ നീണ്ടുനിൽക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ് എയർപോർട്ടിലുള്ള ഹയാത്ത് റീജൻസിയിൽ വച്ചായിരിക്കും നടക്കുക. മതാചാര്യന്മാർ, മതപണ്ഡിതർ, മതനേതാക്കൾ, മന്ത്രിമാർ, സാമൂഹികസാംസ്‌കാരിക നേതാക്കൾ തുടങ്ങി മറ്റനേകം പ്രമുഖർ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി ഈ അന്തർദേശീയ ഹിന്ദു സംഗമത്തിൽ പങ്കെടുക്കും.
Next Story