- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.എച്ച്.എൻ.എ പുതിയ ഭരണസമിതി അധികാരമേറ്റു
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2015- 17-വർഷത്തേയ്ക്കുള്ള ഭരണസമിതി അധികാരമേറ്റു. 2017ലെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന ഡിട്രോയിറ്റിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഭരണസമിതി അധികാരമേറ്റത്. ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻ നായരുടെ അധ്യക്ഷതയിലാണ് ഡയറക്ടർബോർഡ് അംഗങ്ങളുടേയും ട്രസ്റ്റി ബോർഡ് അംഗങ്ങളുടേയും സംയുക്ത സമ്
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2015- 17-വർഷത്തേയ്ക്കുള്ള ഭരണസമിതി അധികാരമേറ്റു. 2017ലെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന ഡിട്രോയിറ്റിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഭരണസമിതി അധികാരമേറ്റത്.
ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻ നായരുടെ അധ്യക്ഷതയിലാണ് ഡയറക്ടർബോർഡ് അംഗങ്ങളുടേയും ട്രസ്റ്റി ബോർഡ് അംഗങ്ങളുടേയും സംയുക്ത സമ്മേളനം നടന്നത്. പ്രസിഡന്റ് സുരേന്ദ്രൻ നായർ കെ.എച്ച്.എൻ.എയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മപരിപാടികൾ വിശദീകരിച്ചു. ട്രസ്റ്റി ചെയർമാൻ ശശിധരൻ നായർ പുതിയ കർമ്മപരിപാടികൾക്ക് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ടി.എൻ. നായർ പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും നേർന്നു. സുരേന്ദ്രൻ നായരാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്.
ട്രസ്റ്റി ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പും സമ്മേളനത്തിൽ നടന്നു. പുതിയ ചെയർമാനായി ന്യൂയോർക്കിൽ നിന്നുമുള്ള ഷിബു ദിവാകരനേയും, വൈസ് ചെയർമാനായി വാഷിങ്ടൺ ഡി.സിയിൽ നിന്നുള്ള രതീഷ് നായരേയും ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി ചെയർമാൻ ശശിധരൻ നായർ പുതിയ ഭരണസമിതിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.
ചടങ്ങിൽ പുതിയ ട്രസ്റ്റി ബോർഡിനേയും ഡയറക്ടർബോർഡിനേയും അനുമോദിച്ചുകൊണ്ട ് രാധാകൃഷ്ണൻ, സതീശൻ നായർ, ഗണേശ് നായർ, രാജു പിള്ള, രാജേഷ് നായർ, അരവിന്ദ് പിള്ള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് കുട്ടി നന്ദി രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾക്ക് മനോജ് കൃഷ്ണൻ, പ്രസന്ന മോഹൻ, ശ്രീജാ കുമാർ, പ്രദീപ് ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.



