- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എൻ.എ സംഗമത്തിനു നാളെ കൊടിയേറും
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിന് ജൂലൈ രണ്ടാം തീയതി കൊടിയേറും. ഡാളസിലുള്ള ഹയാത്ത് റീജൻസി എയർപോർട്ട് ഹോട്ടലിൽ വച്ചായിരിക്കും ജൂലൈ 2 മുതൽ 6 വരെ ഈ ഹിന്ദു മഹാസംഗമം അരങ്ങേറുന്നത്. പ്രമുഖരായ മതാചാര്യന്മാർ, മതനേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവർ ഈ സംഗമത്തിൽ
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിന് ജൂലൈ രണ്ടാം തീയതി കൊടിയേറും. ഡാളസിലുള്ള ഹയാത്ത് റീജൻസി എയർപോർട്ട് ഹോട്ടലിൽ വച്ചായിരിക്കും ജൂലൈ 2 മുതൽ 6 വരെ ഈ ഹിന്ദു മഹാസംഗമം അരങ്ങേറുന്നത്.
പ്രമുഖരായ മതാചാര്യന്മാർ, മതനേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവർ ഈ സംഗമത്തിൽ പങ്കെടുക്കുന്നതാണ്. ശ്രീശ്രീ രവിശങ്കർ, സ്വാമി ചിദാനന്ദപുരി, സ്വാമി ഗുരുപ്രദാസ്, സ്വാമി ഗുരുരത്‌നം, കുമ്മനം രാജശേഖരൻ, സി. രാധാകൃഷ്ണൻ, രാജു നാരായണ സ്വാമി, ഡോ. ഗോപാലകൃഷ്ണൻ, രാഹുൽ ഈശ്വർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
മെഡിറ്റേഷൻ, യോഗ, ആത്മീയ സെമിനാറുകൾ, ബിനസിനസ് സെമിനാർ, യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേകം സെമിനാറുകൾ, യുവമേള, മൈന്റ് പവർ ട്രെയിനിങ്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ, ഫാഷൻഷോ, മീഡിയ സെമിനാർ, ഫ്യൂഷൻ സ്റ്റേജോ ഷോ, പേഴ്‌സണൽ ഡവലപ്‌മെന്റ് ട്രെയിനിങ്, കുട്ടികൾക്കായുള്ള സ്പിരിച്വൽ ക്യാമ്പ്, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ബാലഭാസ്‌കർ ടീമിന്റെ സ്റ്റേജ്‌ഷോ, ഷിക്കാഗോ ഓംകാരം അവതരിപ്പിക്കുന്ന ചെണ്ടമേളം തുടങ്ങി മറ്റനേകം പരിപാടികൾ കൺവൻഷനിൽ ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ഗണേശ് നായർ അറിയിച്ചു.
കൺവൻഷനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ചെയർമാൻ റെനിൽ രാധാകൃഷ്ണൻ അറിയിച്ചു. ഏവരുടേയും ആത്മാർത്ഥമായ സഹകരണം എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് ടി.എൻ. നായർ അഭ്യർത്ഥിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.