- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു സംഗമത്തിനു കൊടിയിറങ്ങി; അടുത്തസംഗമം ഡിട്രോയിറ്റിൽ
ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിനു ജൂലൈ ആറാം തീയതി രാവിലെ കൊടിയിറങ്ങി. ജൂലൈ 2 മുതൽ ഡാളസിലുള്ള ഹയാത്ത് റീജൻസി എയർപോർട്ട് ഹോട്ടലിൽ വച്ചായിരുന്നു ഭക്തിസ്രന്ദ്രവും, കലാ-സാംസ്‌കാരികവും ആനന്ദഭരിതവുമായ ഈ ഹിന്ദു മഹാസംഗമം അരങ്ങേറിയത്. ജൂലൈ രണ്ടാം തീയതി രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിച്
ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിനു ജൂലൈ ആറാം തീയതി രാവിലെ കൊടിയിറങ്ങി. ജൂലൈ 2 മുതൽ ഡാളസിലുള്ള ഹയാത്ത് റീജൻസി എയർപോർട്ട് ഹോട്ടലിൽ വച്ചായിരുന്നു ഭക്തിസ്രന്ദ്രവും, കലാ-സാംസ്‌കാരികവും ആനന്ദഭരിതവുമായ ഈ ഹിന്ദു മഹാസംഗമം അരങ്ങേറിയത്.
ജൂലൈ രണ്ടാം തീയതി രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിച്ച ചടങ്ങിനുശേഷം യോഗ, മെഡിറ്റേഷൻ, ഭജന എന്നിവ നടന്നു. ബിസിനസ് ബൂത്തിന്റെ ഉദ്ഘാടനം ജനം ടിവി എം.ഡി വിശ്വരൂപൻ നിർവഹിച്ചു. കൂടാതെ മീറ്റ് ആൻഡ് ഗ്രീറ്റ്‌സും നടന്നു.
ജൂലൈ മൂന്നാം തീയതി നടന്ന ആത്മീയ സെമിനാർ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ സത്‌സംഗത്തോടെ ആരംഭിച്ചു. മെഡിറ്റേഷൻ, പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സാഹിത്യസമ്മേളനം, ജന്മഭൂമി ദിനപത്രത്തിന്റെ ചെയർമാനും, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ പ്രഭാഷണം, പ്രശസ്ത ആയുർവേദ ആചാര്യനും, ഹസ്തരേഖാ വിദഗ്ധനുമായ ഡോ. ജയനാരായൺജിയുടെ പ്രഭാഷണം, ഉദയഭാനു പണിക്കർ നയിച്ച പ്രഭാഷണം, വൈകുന്നേരം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും, ആർപ്പുവിളികളുടേയും അകമ്പടിയോടുകൂടിയ വർണ്ണാഭമായ ഘോഷയാത്ര തുടങ്ങിയവ പ്രധാന പരിപാടികളായിരുന്നു. ഷിക്കാഗോ ഓംകാരം ഗ്രൂപ്പ് നടത്തിയ ചെണ്ടമേളം ഭക്തിസാന്ദ്രമായി. സെക്രട്ടറി ഗണേശ് നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച സമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പ്രസിഡന്റ് ടി.എൻ. നായർ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൂടാതെ സ്വാമി ഗുരുപ്രസാദിന്റെ പ്രഭാഷണവും നടന്നു. ട്രഷറർ രാജു പിള്ള നന്ദി പറഞ്ഞു. തുടർന്ന് ഹൂസ്റ്റൻ ടീമിന്റെ കലാപരിപാടികളും അരങ്ങേറി.
ജൂലൈ നാലാം തീയതി വിഷ്ണു സഹസ്രനാമത്തോടും, യോഗ, മെഡിറ്റേഷൻ എന്നിവയോടുകൂടി ആരംഭിച്ച്, കുട്ടികൾക്കായുള്ള പ്രത്യേക സെമിനാറുകൾ, സ്വാമി ചിദാനന്ദപുരിയുടെ 'വേദിക് വിഷനെ' ആസ്പദമാക്കിയുള്ള പ്രഭാഷണം, ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന ചിരിയരങ്ങ്, കെ.എച്ച്.എൻ.എയുടെ ആദ്യകാലം മുതലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഷിബു ദിവാകരൻ തയാറാക്കിയ പ്രസന്റേഷൻ, മെഡിക്കൽ സെമിനാർ, ഗവ. സെക്രട്ടറി രാജു നാരായണ സ്വാമിയുടെ 'പുരാതന ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, രാഹുൽ ഈശ്വർ നയിച്ച സമവായ സംവാദം, മന്മഥൻ നായർ, അനിയൻകുഞ്ഞ്, സുരേന്ദ്രൻ നായർ, മനോജ് ശ്രീനിലയം, ഉദയഭാനു പണിക്കർ എന്നിവർ സമവായ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു. ഡോ. എൻ.പി.പി നമ്പൂതിരി, ഡോ. ജയനാരായണൻജി എന്നിവർ നടത്തിയ ആയുർവേദ സെമിനാർ, രാജീവ് സത്യാൽ നടത്തിയ കോമഡിഷോ, പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, പൊന്നാട അണയിക്കൽ തുടങ്ങിയ ചടങ്ങുകളും നടന്നു. കൂടാതെ ഡിട്രോയിറ്റ്, ന്യൂയോർക്ക്, കാലിഫോർണിയ, വാഷിങ്ടൺ ഡി.സി, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ പ്രധാന ഇനങ്ങളായിരുന്നു.
ജൂലൈ അഞ്ചാംതീയതി ഫാഷൻഷോ, പ്രൊഫണൽ സമ്മിറ്റ്, ശ്രീമാൻശ്രീമതി, മണ്ണടി ഹരി നടത്തിയ 'പുതുയുഗത്തിലെ ഭാഗവതദർശനം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, ഡോ. എ.കെ.ബി പിള്ളയുടെ 'മെഡിക്കൽ ഹിന്ദുയിസം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, അവാർഡ് ദാന ചടങ്ങ്, പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തൽ, ബാങ്ക്വറ്റ്, ഗാനമേള തുടങ്ങിയവ അരങ്ങേറി. പുതിയ പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അടുത്ത കൺവൻഷൻ ഡിട്രോയിറ്റിൽ നടക്കും.