ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷകൾ ഫെബ്രുവരി 20 വരെ സ്വീകരിക്കും. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന 135 കുട്ടികൾക്ക് പ്രതിവർഷം 250 ഡോളർ വീതം സ്‌കോർഷിപ്പ് നൽകുമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ശശിധരൻ നായർ , വൈസ് ചെയർമാൻ അരവിന്ദ് പിള്ള,  സ്‌കോളർഷിപ്പ് കമ്മിറ്റി ചെയർമാൻ ഷിബു ദിവാകരൻ, സെക്രട്ടറി വിനോദ് കെയാർകെ എന്നിവർ അറിയിച്ചു.

പ്രൊഫഷണൽ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. എഞ്ചിനീയറിങ്, മെഡിസിൻ, നേഴ്‌സിങ്, ഫാർമക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഒന്നാം വർഷ പ്രവേശനം തേടുന്ന കുട്ടികൾക്കാണ് പ്രതിവർഷം 250 ഡോളർ വീതം നൽകുക. +2 പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്കും കുടുംബത്തിലെ വാർഷിക വരുമാനം അരലക്ഷത്തിൽ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ംംം.ിമാമവമ.ീൃഴ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയയ്‌ക്കേണ്ടത്. വരുമാന സർട്ടിഫിക്കറ്റ്, മാർക്ക്‌ലിസ്റ്റിന്റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോർട്ട് സൈസ്  ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണൽ കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാർശകത്ത്, എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.

അപേക്ഷകൾ പി.ഒ., ബോക്‌സ് 144, ജി.പി.ഒ. തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ  ലഭിക്കണം. അമേരിക്കയിൽ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളർഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടിൽ ഒരു സേവന പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന്  കെഎച്ച്എൻഎ പ്രസിഡന്റ് ടി എൻ നായർ, സെക്രട്ടറി ഗണേശ് നായർ എന്നിവർ അഭ്യർത്ഥിച്ചു.