- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എൻ.എ; ശുഭാരംഭം ഷിക്കാഗോയിൽ നടന്നു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ വച്ചു നടത്തുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെൻവ്യൂവിലുള്ള വിൻഡം ഗ്ലെൻവ്യൂ സ്യൂട്ട്‌സിൽ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയർമാൻ പ്രസന്നൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.എച്ച്.എൻ.എ പ്രസിഡന്റ് സുരേന്ദ്രൻ നായർ, മദ്ധ്യമേഖലാ സംഗമം ചെയർമാൻ പ്രസന്നൻ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോർഡ് മെമ്പർ ശിവൻ മുഹമ്മ, കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സങ്കുചിതമായ ജാതി വ്യവസ്ഥകൾക്കും പ്രാദേശിക താത്പര്യങ്ങൾക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് 2017-ൽ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമം എന്തുകൊണ്ടും നിങ്ങളേവർക്കും സംതൃപ്തിയേകുമെന്നതിൽ സംശയം വേണ്ടെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തിൽ ഏവരേയും ഓർമ്മിപ്പിച്ചു. മിഡ്‌വെസ്റ്റ് മേഖലയിൽ നിന്നും ആദ്യ സ്‌പോൺസർഷിപ്പ് നടേ
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ വച്ചു നടത്തുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെൻവ്യൂവിലുള്ള വിൻഡം ഗ്ലെൻവ്യൂ സ്യൂട്ട്‌സിൽ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയർമാൻ പ്രസന്നൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.എച്ച്.എൻ.എ പ്രസിഡന്റ് സുരേന്ദ്രൻ നായർ, മദ്ധ്യമേഖലാ സംഗമം ചെയർമാൻ പ്രസന്നൻ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോർഡ് മെമ്പർ ശിവൻ മുഹമ്മ, കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സങ്കുചിതമായ ജാതി വ്യവസ്ഥകൾക്കും പ്രാദേശിക താത്പര്യങ്ങൾക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് 2017-ൽ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമം എന്തുകൊണ്ടും നിങ്ങളേവർക്കും സംതൃപ്തിയേകുമെന്നതിൽ സംശയം വേണ്ടെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തിൽ ഏവരേയും ഓർമ്മിപ്പിച്ചു.
മിഡ്‌വെസ്റ്റ് മേഖലയിൽ നിന്നും ആദ്യ സ്‌പോൺസർഷിപ്പ് നടേശൻ മാധവനിൽ നിന്നും പ്രസിഡന്റ് സുരേന്ദ്രൻ നായർ സ്വീകരിച്ചു. കൂടാതെ സ്‌പോൺസർമാരായ വാസുദേവൻ പിള്ള, ചന്ദ്രൻപിള്ള എന്നിവരിൽ നിന്നും സ്‌പോൺസർഷിപ്പ് സ്വീകരിച്ചു.
ശുഭാരംഭ ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ ട്രഷറർ സുദർശന കുറുപ്പ്, ജോയിന്റ് ട്രഷറർ രഘുനാഥൻ, മദ്ധ്യമേഖലാ കൺവൻഷൻ കൺവീനർ എം.എൻ.സി നായർ, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ബോർഡ് മെമ്പർമാരായ അരവിന്ദ് പിള്ള, പി.എസ് നായർ, വി. ഗോപാലകൃഷ്ണൻ, സുധീർ പ്രയാഗ, വിനോദ് വരപ്രവൻ, ട്രസ്റ്റി മെമ്പർമാരായ ശിവൻ മുഹമ്മ, രാധാകൃഷ്ണൻ, സ്പിരിച്വൽ ഫോറം ചെയർ ആനന്ദ് പ്രഭാകർ, വിമൻസ് ഫോറം ചെയർ ഡോ. സുനിത നായർ, മുൻ പ്രസിഡന്റുമാരായ അനിൽകുമാർ പിള്ള, ടി.എൻ. നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചടങ്ങിൽ അനിലാൽ ശ്രീനിവാസൻ, അരവിന്ദ് പിള്ള, ദേവി ജയൻ എന്നിവർ എം.സിമാരായിരുന്നു. സതീശൻ നായർ അറിയിച്ചതാണിത്.