- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.എച്ച്.എൻ.എ ട്രസ്റ്റി ബോർഡിനു പുതിയ നേതൃത്വം
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റി ബോർഡിന്റെ പുതിയ ചെയർമാനായി ന്യൂയോർക്കിൽ നിന്നുള്ള ഷിബു ദിവാകരനേയും വൈസ് ചെയർമാനായി വാഷംഗ്ടൺ ഡി.സിയിൽ നിന്നുള്ള രതീഷ് നായരേയും സ്കോളർഷിപ്പ് ചെയർമാനായി ലോസാഞ്ചലസിൽ നിന്നുള്ള പ്രൊഫസ്സർ ജയകൃഷ്ണനേയും തിരഞ്ഞെടുത്തു. ഡിട്രോയിറ്റിൽ വച്ച് നടന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ വച്ച് ഐക
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റി ബോർഡിന്റെ പുതിയ ചെയർമാനായി ന്യൂയോർക്കിൽ നിന്നുള്ള ഷിബു ദിവാകരനേയും വൈസ് ചെയർമാനായി വാഷംഗ്ടൺ ഡി.സിയിൽ നിന്നുള്ള രതീഷ് നായരേയും സ്കോളർഷിപ്പ് ചെയർമാനായി ലോസാഞ്ചലസിൽ നിന്നുള്ള പ്രൊഫസ്സർ ജയകൃഷ്ണനേയും തിരഞ്ഞെടുത്തു. ഡിട്രോയിറ്റിൽ വച്ച് നടന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ വച്ച് ഐക്യകണ്ഠ്യേനയാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻ നായർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
ന്യൂയോർക്കിലെ വിവിധ ഹിന്ദു സംഘടനകളിലും സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചുവരുന്ന ഷിബു കെ.എച്ച്.എൻ.എയിലും ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലം സ്കോളർഷിപ്പ് ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
വൈസ് ചെയർമാൻ രതീഷ് നായർ വാഷിങ്ടൺ ഡി.സിയിലെ വിവിധ ഹിന്ദു സംഘടനകളിലും സാംസ്കാരിക സംഘടനകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കെ.എച്ച്.എൻ.എയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു.
കെ.എച്ച്.എൻ.എയുടെ ദീർഘകാല പ്രവർത്തകനും മുൻ വൈസ് പ്രസിഡന്റുമായിരുന്ന പ്രൊഫസ്സർ ജയകൃഷ്ണൻ ലോസാഞ്ചലസിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.
കൂടാതെ ട്രസ്റ്റി ബോർഡ് മെമ്പർമാരായി ശിവൻ മുഹമ്മ, വിനോദ് കെയാർകെ, സുധാ കർത്താ, രാധാകൃഷ്ണൻ, അജിത് നായർ, പ്രസന്നൻ പിള്ള, മധു പിള്ള, രേഖാ മേനോൻ, സതി നായർ, സുരേഷ് നായർ എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്. ചടങ്ങിൽ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് രാജേഷ് നായർ, സതീശൻ നായർ, അരവിന്ദ് പിള്ള, രാജേഷ് കുട്ടി നായർ തുടങ്ങിയവർ സംസാരിച്ചതായി സതീശൻ നായർ അറിയിച്ചു.



