മെൽബൺ: കെഎച്ച്എസ്എം ഈ വർഷത്തെ ഓണം ഓഗസ്റ്റ് 22നു ഗ്ലെൻ ഈര ടൗൺ ഹാൾ കോൾഫീൽഡിൽ വച്ച് സമുചിതമായി ആഘോഷിച്ചു.

വൻ ജനാവലി പങ്കെടുത്ത പൊതുസദസിൽ ഗ്ലെൻ ഈര സിറ്റി മേയർ ജിം മാഗി മുഖ്യാതിഥിയായിരുന്നു. ഹ്യൂം സിറ്റി കൗൺസിലർ ചന്ദ്ര മുനുസിങ്‌ഹെ, വിശ്വ ഹിന്ദു പരിഷത്ത്, ഓസ്‌ട്രേലിയ പ്രസിഡന്റ് ഗീതാ ദേവി, മെൽബൺ രൂപത വികാരി ജനറാൾ ഫാ. ഫ്രാസിസ് കോലഞ്ചേരി, ഓസ്ട്രലിയൻ ഇസ്‌ലാമിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹാഷിം മുഹമ്മദ്, ഓർഡർ ഓഫ് ഓസ്‌ട്രേലിയ പ്രമുഖ ഇന്ത്യൻ ശാസ്ത്രീയ നൃത്യ ഗുരു താര രാജ്കുമാർ, എന്നിവർ ഓണശംസകൾ നേർന്നു.

തുടർന്നു മെൽബണിൽ ആദ്യമായി അരങ്ങേറിയ മേഗാ തിരുവതിര പ്രവാസി മലയാളികൾക്ക് കൗതുകമേറിയ ഒരു കാഴ്ചാനുഭവമായി. സദ്യക്കുശേഷം ഓണപരിപാടികളുടെ ഭാഗമായി ഓണപ്പൊട്ടൻ, തെയ്യം, ഓട്ടൻ തുള്ളൽ, തുമ്പിതുള്ളൽ, വെളിച്ചപ്പാട്, ഓണത്താർ, പുലികളി, വള്ളംകളി തുടങ്ങിയവ അരങ്ങേറി.



ആബാലവയോധികം ജനങ്ങൾ അരങ്ങു തകർത്ത വേദിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട ആഘോഷങ്ങൾ, മാവേലിമന്നനെ തന്നെ മനോ വിഭ്രാന്തിയ്ൽ വീഴ്‌ത്തി. താൻ കേരളത്തിലാണോ ഇപ്പോൾ ഉള്ളതെന്നു തെറ്റിദ്ധരിച്ച രംഗമടങ്ങുന്ന ചെറുനാടകവുമായി ഓണാഘോഷം പര്യവസാനിച്ചു.

റിപ്പോർട്ട്: വിജയകുമാരൻ  


തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ