മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബൺ സെപ്റ്റംബർ മൂന്നിനു (ശനി) 

കോളിങ്‌വുഡ് ടൗൺ ഹാളിൽ ഓണം ആഘോഷിക്കുന്നു. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ആഘോഷ പരിപാടികൾ.

പരിപാടിയുടെ ഈ വർഷത്തെ കോസ്‌പോൺസർ മെൽബണിലെ യാരാ സിറ്റി കൗൺസിലാണ്. ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം കെഎച്ച്എസ്എം പ്രസിഡന്റ് ശ്രീകുമാറിൽ നിന്നും തേജസ് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊപ്രൈറ്റർ സനൽ ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ടു നിർവഹിച്ചു.

വിവരങ്ങൾക്ക്: 0403595702, 0406868611