- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ ഗവർണർമാരായി സ്ത്രീകളാരും ഇല്ലാത്തതെന്തേ?; അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ?; രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ ചോദ്യമുന്നയിച്ച് ഖുശ്‌ബു; അവഗണന വേദനിപ്പിക്കുന്നുവെന്നും ബിജെപി നേതാവ്
ചെന്നൈ: പുതുതായി എട്ട് സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിച്ച കേന്ദ്രസർക്കാർ നടപടിക്കു പിന്നാലെ പട്ടികയിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബിജെപി. നേതാവായ നടി ഖുശ്‌ബു. രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഖുശ്‌ബു ചോദ്യമുന്നയിച്ചത്.
എട്ട് ഗവർണർമാരെ നിയമിച്ചിട്ടും ഇതിൽ ഒരു സ്ത്രീ പോലും ഇല്ലാത്തത് എന്തുകൊണ്ടാണെന്നാണ് ഖുശ്‌ബുവിന്റെ ചോദ്യം. കർണാടക, മധ്യപ്രദേശ്, ഹരിയാന, ത്രിപുര, മിസോറാം, ഹിമാചൽ പ്രദേശ്, ഗോവർധൻ എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരുടെ നിയമനം. മിസോറം ഗവർണറായ ശ്രീധരൻ പിള്ളയെ ഗോവർധനിലേയ്ക്ക് മാറ്റുകയായിരുന്നു. ഹരിബാബു കമ്പംപട്ടിയാണ് പുതിയ മിസോറം ഗവർണർ. താവർ ഹന്ദ് ഗെലാദ് ആണ് പുതിയ കർണാടക ഗവർണർ. ബന്ധരു ദത്തത്രേയ, രാജേന്ദ്രൻ വിശ്വനാഥ്, മങ്കുബായ് സഹൻബായ് എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റു ഗവർണർമാർ. ഇതിനു പിന്നാലെയാണ് ഖുശ്‌ബുവിന്റെ പ്രതികരണം.
'ബഹുമാനപ്പെട്ട സർ, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്.' -പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ച് ഖുശ്‌ബു കുറിച്ചു.
കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്‌ബു കഴിഞ്ഞവർഷം ഒക്ടോബറിലാണ് ബിജെപി.യിൽ ചേർന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ മത്സരിച്ച് ഖുശ്‌ബു പരാജയപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്