തെന്നിന്ത്യയിലെ പഴയ ലേഡി സൂപ്പറാണ് ഖുശ്‌ബു. ശരീര വടിവ് കാത്ത് സൂക്ഷിക്കുന്ന നടിമാർക്കിടയിൽ തടിച്ച ശരീരമായിയെത്തി ഒന്നാം നമ്പർ താരനിരയിലെത്തിയ നടി കൂടിയാണ് ഇവർ. ഇപ്പോൾ ഈ തടി നടിയെയും മക്കളെയും ഇന്റർനെറ്റിൽ ഹിറ്റാക്കിയിരിക്കുകയാണ്.

ഫേസ്‌ബുക്കിൽ ഖുശ്‌ബു മക്കളുമൊത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് നടിയെ ഇന്റർനെറ്റിൽ വൈറലാക്കിയത്. ഇതാദ്യമായാണ് ഖുശ്‌ബു മക്കളുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. ഖുശ്‌ബുവിനെ പോലെ തന്നെ തടിച്ച ശരീര പ്രകൃതമാണ് കുട്ടികൾക്ക്. ഖുശ്‌ബുവിന്റെയും സുന്ദർ സിയുടെയും മക്കളാണ് ഇവർ. അവനന്തിക എന്നും അനന്ദിത എന്നുമാണ് കുട്ടികളുടെ പേര്. കുട്ടികളുടെ തടി തന്നെയാണ് ചിത്രത്തിന് പ്രചാരം നല്കുന്നതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.

രണ്ടായിരത്തിലാണ് ഖുശ്‌ബുവും സുന്ദറും വിവാഹിതരായത്. അതിനു മുൻപ് നാലര വർഷത്തോളം ലിവിങ് ടുഗദർ ബന്ധത്തിൽ നടൻ പ്രഭുവിനൊപ്പം കഴിഞ്ഞിരുന്ന ഖുശ്‌ബു 1993 സെപ്റ്റംബർ 12ന് വിവാഹിതയായിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു. പിന്നീടാണ് സുന്ദർ സിയുമായുള്ള വിവാഹം.

ഖുശ്‌ബു ഇപ്പോൾ മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലും സജീവമാണ്.ഇടയ്ക്ക് മിസ്റ്റർ മരുമകനിലൂടെ മലയാളത്തിലും വന്നു പോയിരുന്നു. തമിഴ് നാട്ടിലെ ആരാധകർ നടിക്ക് വേണ്ടി ക്ഷേത്രം വരെ പണിതതായി റിപ്പോട്ടുണ്ടായിരുന്നു.