ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡ് ബാധ മൂലമാണ് മരിച്ചതെന്നത് തെറ്റായ വാർത്തയെന്ന് നടി ഖുശ്‌ബു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് വിദ്യാസാഗർ മരിച്ചതെന്നും വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ അൽപം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്‌ബു ട്വിറ്ററിൽ പറഞ്ഞു

ഖുശ്‌ബുവിന്റെ വാക്കുകൾ

''കുറച്ച് ഉത്തരവാദിത്തത്തോടെ വാർത്തകൾ കൊടുക്കണമെന്നാണ് മാധ്യമങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നത്. മൂന്നു മാസം മുമ്പാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോൾ സാഗർ കോവിഡ് ബാധിതനല്ല.

കോവിഡ് ബാധിച്ചാണ് സാഗർ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്നു ഞാൻ അപേക്ഷിക്കുകയാണ്. അതെ, നമ്മൾ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകർന്നുകൊണ്ടാകരുത്''.