സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടി ഖുശ്‌ബു. ഇനി മുസ്ലിം പള്ളികളിൽ എല്ലാ ദിവസവും സ്ത്രീകൾക്കും പ്രാർത്ഥിക്കാനുള്ള അവകാശം നേടിയെടുക്കണമെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഖുശ്‌ബു തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനായി കമ്പെയ്ൻ ആരംഭിക്കണമെന്നും ഒരു മതത്തിനും സ്ത്രീയുടെ പ്രാർത്ഥനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ഇല്ലെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്തു.

'ദൈവം ഒന്നാണ്. നിങ്ങൾ യഥാർത്ഥത്തിൽ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇതെല്ലാം അംഗീകരിക്കും. സ്ത്രീകളെ അടിച്ചമർത്താൻ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാർ മാത്രമാണ് മറിച്ചു ചിന്തിക്കുക' ഖുശ്‌ബു പറഞ്ഞു.

Shame on those who are making the judgment of the SC on Sabarimalai communal.. GOD is ONE..if you truly believe in GOD, you will accept this..it's you the so called religious bigots mysoginist men who think otherwise, who are fake and play a dirty role to suppress women..- khushbusundar..and it's NAKHAT KHAN for the BJP.. (@khushsundar) September 28, 2018

'സുപ്രീം കോടതി സ്ത്രീകൾക്കൊപ്പം നിലകൊള്ളുന്നത് വളരെ പോസിറ്റീവായ കാര്യമാണ്. എൽജിബിലിറ്റി കമ്യുണിറ്റിക്ക് അനുകൂലമായ വിധിയും മുത്തലാഖിനെതിരായും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം സുപ്രീം കോടതിയുടെ സുപ്രധാന വിധികളാണ്, ഖുശ്‌ബു കുറിച്ചു. നഗത്ത് ഖാൻ എന്നാണ് ഖുശ്‌ബുവിന്റെ യഥാർത്ഥ പേര്.