ന്യൂഡൽഹി: നടി ഖുശ്‌ബുവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നു. ഖുശ്‌ബു കോൺഗ്രസിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. പാർട്ടിയിൽ ചേരുന്നതിന് മുന്നോടിയായി ഖുശ്‌ബു വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഡിഎംകെ അംഗമായിരുന്ന ഖുശ്‌ബു കഴിഞ്ഞ ജൂണിൽ പാർട്ടി വിട്ടിരുന്നു. ഖുശ്‌ബു ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചു അവർ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.