കിൽഡയർ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഓണാഘോഷം 'കിയ പൊന്നോണം 2016' ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഒക്ടോബർബർ 1 ശനിയാഴ്ച കിൽഡയർ ടൗണിലെ CMWS ഹാളിൽ രാവിലെ 10 ന് ആഘോഷങ്ങൾക്ക് തിരി തെളിയും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, വടംവലി മത്സരം, ഗാനമേള, ഓണസദ്യ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും.

മുൻ നിശ്ചയ പ്രകാരം സെപ്റ്റംബർ 24 ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാലാണ് ഒക്ടോബർ 1 ലേയ്ക്ക് മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ജിബി 0872798734
ഹാരിഷ് 0871408560