കൊച്ചി: ഈച്ചയിലൂടെ മലയാളികളുടെ പ്രിയങ്കരനായ കിച്ച സുദീപ് മലയാളത്തിലെത്തുന്നു, അജോയ് വർമയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാള പ്രവേശനം.

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് മുംബൈയിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബോളിവുഡിൽ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് വേണ്ടി അണിചേരുന്നത്. പ്രശസ്ത ബോളവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നു. ഗോൽമാൽ എഗൈൻ, സിംഹം റിട്ടോൺസ് എന്നിവയ്ക്ക് വേണ്ടി സംഘട്ടമമൊരുക്കിയ സുനിൽ റോഡിഗസ് ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ത്രി ഇഡിയറ്റ്, ധൂം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മേക്കപ്പ് ആർട്ടിസ്റ്റ് സെറീന ടിക്സേറിയയാണ് ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.

പാർവതി നായരാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ സാജു തോമസ് ആണ് തിരക്കഥ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രം ഇതായിരിക്കുമെന്ന് നിർമ്മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിട്ടുണ്ട്.