- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനക്കേസ് ഫയൽ ചെയത് രണ്ട് വർഷത്തിന് ശേഷം വീണ്ടുമൊന്നിക്കാൻ തീരുമാനിച്ച് കന്നഡ നടൻ കിച്ച സുദിപും ഭാര്യയും; വിവാഹമോചനം വേണ്ടെന്ന് വച്ചത് മകൾക്ക് വേണ്ടി
ഈച്ചയെന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് വിവാഹമോചനക്കേസ് ഫയൽ ചെയ്ത് രണ്ട് വർഷത്തിന് ശേഷം ഭാര്യയുമായി വീണ്ടും ഒന്നിക്കുന്നു.കിച്ച സുദീപും ഭാര്യ പ്രിയയുമാണ് വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. മകൾ സൻവിയെ കരുതിയാണ് ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതെന്നും താരദമ്പതികൾ പറഞ്ഞു. 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2015ലാണ് കിച്ച സുദീപും പ്രിയയും വിവാഹമോചനക്കേസ് നൽകിയത്.സിനിമാമേഖലയിലെ ഏതാനും സുഹൃത്തുക്ക ളുടെയും ബന്ധുക്കളുടെയും ഇടപെടലിനൊടുവിലാണ് ഇരുവരും ഹർജി പിൻവലിച്ചു മകൾക്കായി വീണ്ടും ഒന്നിക്കുന്നത്. വിവാഹമോചനത്തിന് കാരണം നടി നിത്യാമേനോനാണെന്ന അന്ന് ഗോസിപ്പുകൾ പരന്നിരുന്നു. കിച്ച സുദീപുമായി നിത്യ കടുത്ത പ്രണയത്തിലാണെന്ന് വാർത്ത വന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് നടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈച്ചയെന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് വിവാഹമോചനക്കേസ് ഫയൽ ചെയ്ത് രണ്ട് വർഷത്തിന് ശേഷം ഭാര്യയുമായി വീണ്ടും ഒന്നിക്കുന്നു.കിച്ച സുദീപും ഭാര്യ പ്രിയയുമാണ് വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്.
മകൾ സൻവിയെ കരുതിയാണ് ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതെന്നും താരദമ്പതികൾ പറഞ്ഞു. 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2015ലാണ് കിച്ച സുദീപും പ്രിയയും വിവാഹമോചനക്കേസ് നൽകിയത്.സിനിമാമേഖലയിലെ ഏതാനും സുഹൃത്തുക്ക ളുടെയും ബന്ധുക്കളുടെയും ഇടപെടലിനൊടുവിലാണ് ഇരുവരും ഹർജി പിൻവലിച്ചു മകൾക്കായി വീണ്ടും ഒന്നിക്കുന്നത്.
വിവാഹമോചനത്തിന് കാരണം നടി നിത്യാമേനോനാണെന്ന അന്ന് ഗോസിപ്പുകൾ പരന്നിരുന്നു. കിച്ച സുദീപുമായി നിത്യ കടുത്ത പ്രണയത്തിലാണെന്ന് വാർത്ത വന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് നടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Next Story