- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം; സൈന നെഹ്വാളിന് ശേഷം ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി ശ്രീകാന്തിന്
ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് ലോക ഒന്നാം നമ്പർ താരമെന്ന ബഹുമതി. ഇന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. സൈന നെഹ്വാളിന് ശേഷം ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് ഇതോടെ ശ്രീകാന്തിന് സ്വന്തമായിരിക്കുന്നത്. നിലവിലെ ലോക ചാമ്പ്യൻ ഡെന്മാർക്കിന്റെ ആക്സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ലോക റാങ്കിങ്ങിൽ മുന്നിലെത്തിയത്. 76,895 പോയിന്റാണ് ശ്രീകാന്തിന് ഉള്ളത്. 2015-ലാണ് സൈന ഒന്നാം റാങ്ക് നേടിയത്. ഓസ്ട്രേലിയയിൽ നടന്ന് കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസിൽ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വർണ്ണമെഡൽ നേടിയിരുന്നു. സിംഗിൾസിലും ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് ശ്രീകാന്ത്. വിക്ടർ ആക്സ്ലെണ് പിന്നാലെ കൊറിയയുടെ സോൻ വാൻ ഹൊയാണ് മുന്നാം സ്ഥാനത്ത്.
ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് ലോക ഒന്നാം നമ്പർ താരമെന്ന ബഹുമതി. ഇന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. സൈന നെഹ്വാളിന് ശേഷം ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് ഇതോടെ ശ്രീകാന്തിന് സ്വന്തമായിരിക്കുന്നത്.
നിലവിലെ ലോക ചാമ്പ്യൻ ഡെന്മാർക്കിന്റെ ആക്സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ലോക റാങ്കിങ്ങിൽ മുന്നിലെത്തിയത്. 76,895 പോയിന്റാണ് ശ്രീകാന്തിന് ഉള്ളത്. 2015-ലാണ് സൈന ഒന്നാം റാങ്ക് നേടിയത്.
ഓസ്ട്രേലിയയിൽ നടന്ന് കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസിൽ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വർണ്ണമെഡൽ നേടിയിരുന്നു. സിംഗിൾസിലും ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് ശ്രീകാന്ത്. വിക്ടർ ആക്സ്ലെണ് പിന്നാലെ കൊറിയയുടെ സോൻ വാൻ ഹൊയാണ് മുന്നാം സ്ഥാനത്ത്.
Next Story