- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിശു സ്ഥാപിക്കാൻ കയ്യേറിയ ഭൂമിക്ക് പട്ടയത്തിന് ഓടുന്ന സഭക്കാർക്ക് പാവം ടോം ഉഴുന്നാലിന് വേണ്ടി ശബ്ദിക്കാൻ എവിടെ സമയം? ഐസിസ് ഭീകരർ ബന്ദികളാക്കിയ ഫാ. ടോമിനെ മോചിപ്പിക്കാൻ നടപടികളില്ല; ബിഷപ്പിനെ ബന്ധപ്പെട്ടിട്ട് പോലും തന്റെ മോചനത്തിൽ താൽപ്പര്യമില്ലെന്ന് ഫാ. ടോം: പുതിയ വീഡിയോ പുറത്ത്
ന്യൂഡൽഹി: കേരളത്തിൽ അനധികൃതമായി ഭൂമി കൈയേറി സ്ഥാപിച്ച കെട്ടിടങ്ങളുടെയും കുരിശുമൊക്കെയാണ് പ്രശ്‌നം. ഈ കെട്ടിടങ്ങൾക്ക് പട്ടയം തേടി സർക്കാറിന് പിന്നാലയാണ് കത്തോലിക്കാ സഭ അടക്കമുള്ള സഭക്കാർ. ഇങ്ങനെ സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടി മെത്രാന്മാരും പട്ടക്കാരും മെനക്കെടുമ്പോൾ തന്നെ വൈദികനാണ് എന്ന ഒറ്റക്കാരണം കൊണ്ട് ദുരിതകയത്തിലാണ് ഫാ. ടോം ഉഴുന്നാലിൽ എന്ന വൈദികൻ. യെമനിൽ ഭീകരർ ബന്ദികളാക്കിയ വൈദികനെ മോചിപ്പിക്കാൻ ഇത്രയും കാലമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഭീകരരുടെ കസ്റ്റഡിയിൽ ദുരിത കയത്തിലാണ് ഫാ. ടോം. ഭീകരർ ബന്ദിയാക്കിയിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ വീഡിയോ പുറത്തുവന്നു. മോചനത്തിനായുള്ള ശ്രമങ്ങൾ പരാജയമാണെന്ന് ഫാ. ഉഴുന്നാലിൽ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഭീകരർ മുഖേന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി പലതവണ ബന്ധപ്പെട്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഫാ. വീഡിയോയിൽ പറയുന്നു. അബുദാബിയിലെ ബിഷപ്പുമായി വരെ സംസാരിച്ചിരുന്നു. അവരും തന്റെ മോചന കാര്യത്തിൽ
ന്യൂഡൽഹി: കേരളത്തിൽ അനധികൃതമായി ഭൂമി കൈയേറി സ്ഥാപിച്ച കെട്ടിടങ്ങളുടെയും കുരിശുമൊക്കെയാണ് പ്രശ്‌നം. ഈ കെട്ടിടങ്ങൾക്ക് പട്ടയം തേടി സർക്കാറിന് പിന്നാലയാണ് കത്തോലിക്കാ സഭ അടക്കമുള്ള സഭക്കാർ. ഇങ്ങനെ സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടി മെത്രാന്മാരും പട്ടക്കാരും മെനക്കെടുമ്പോൾ തന്നെ വൈദികനാണ് എന്ന ഒറ്റക്കാരണം കൊണ്ട് ദുരിതകയത്തിലാണ് ഫാ. ടോം ഉഴുന്നാലിൽ എന്ന വൈദികൻ. യെമനിൽ ഭീകരർ ബന്ദികളാക്കിയ വൈദികനെ മോചിപ്പിക്കാൻ ഇത്രയും കാലമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഭീകരരുടെ കസ്റ്റഡിയിൽ ദുരിത കയത്തിലാണ് ഫാ. ടോം.
ഭീകരർ ബന്ദിയാക്കിയിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ വീഡിയോ പുറത്തുവന്നു. മോചനത്തിനായുള്ള ശ്രമങ്ങൾ പരാജയമാണെന്ന് ഫാ. ഉഴുന്നാലിൽ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഭീകരർ മുഖേന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി പലതവണ ബന്ധപ്പെട്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഫാ. വീഡിയോയിൽ പറയുന്നു. അബുദാബിയിലെ ബിഷപ്പുമായി വരെ സംസാരിച്ചിരുന്നു. അവരും തന്റെ മോചന കാര്യത്തിൽ നടപടി എടുത്തില്ലെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. തന്റെ ആരോഗ്യം തീർത്തും ക്ഷയിച്ച നിലയിലാണെന്നും ഫാ. ടോം പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 15ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. ഇതിന് മുൻപ് രണ്ടുതവണ ഫാ.ടോമിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു വർഷത്തിലേറെയായി ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ തടങ്കലിലാണ്. തെക്കൻ യെമനിലെ ഏദനിലുള്ള വയോധികപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ പിടിയിൽ നിന്ന് ഫാ. ടോമിനെ മോചിപ്പിക്കുകയെന്നത് അതീവ പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്ന വിഷയമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
മോചനം സാധ്യമാക്കാൻ പറ്റുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ, മോചനവഴികളെക്കുറിച്ചു വ്യക്തതയില്ലാത്ത സ്ഥിതിയിലാണു കേന്ദ്ര സർക്കാരെന്നാണു സൂചന. ഫാ. ടോം എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നും അറിയില്ല. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതും സുസ്ഥിരമായ സർക്കാർ അവിടെ ഇല്ലാത്തതുമാണു നടപടികൾ വൈകുന്നതിന്റെ മറ്റു കാരണങ്ങൾ.
നേരത്തെ പുറത്തുവന്ന വീഡിയോയിലും വൈദികന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു. യൂറോപ്പുകാരനെയാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ ഈ ഗതിയുണ്ടാവില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായത്. തന്റെ ആരോഗ്യം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും ഫാ. ടോം ഉഴുന്നാലിൽ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ പോപ്പ് ഫ്രാൻസിസിന്റെ ഭാഗത്ത് നിന്നു പോലും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ട് പോയ ഫ്രഞ്ച് പത്രപ്രവർത്തക നോറാനെ ഫ്രഞ്ച് സർക്കാരും യൂറോപ്യൻ യൂണിയനും ചേർന്ന് മോചിപ്പിച്ചുനെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാലാ സ്വദേശിയാണ് ഫാ. ടോം ഉഴുന്നാലിൽ. തെക്കൻ യമനിലെ ഏദനിൽവച്ചാണ് ഫാദറിനെ കാണാതാകുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വയോധികസദനത്തിലായിരുന്നു ഫാദർ ടോം. യെമൻ സർക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു ഫാദർ ടോം അവിടെ ജോലിക്കെത്തിയത്. മാർച്ച് നാലിന് ആയുധധാരികളായെത്തിയ ഭീകരർ 16ഓളം പേരെ കൊലപ്പെടുത്തിയ ശേഷം ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫാദർ ടോം ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ഫാദർ ടോമിനെ ഐഎസ് ഭീകരർ കുരിശിൽ തറയ്ക്കുമെന്ന വാർത്തകൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.