- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസ്; മധ്യപ്രദേശ് സ്വദേശി നെടുങ്കണ്ടത്ത് അറസ്റ്റിൽ; പെൺകുട്ടിയെ കണ്ടെത്താൻ ശ്രമം
നെടുങ്കണ്ടം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുവന്ന കേസിൽ മൂന്ന് കുട്ടികളുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാൽ പരസ്തെ(25) ആണ് ഛത്തിസ്ഗഢ് സ്വദേശിയായ പെൺകുട്ടിയെ ഇയാൾ കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടുവരികയായിരുന്നു.
2021 -ലാണ് കേസിന് ആസ്പദമായ സംഭവം. പിന്നീട് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏലത്തോട്ടങ്ങളിൽ ഇരുവരും ജോലി ചെയ്ത് വരികയായിരുന്നു. ചത്തീസ്ഗഢിലെ കബീർദാം ജില്ലയിലെ കുക്ദൂർ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കുക്ദൂർ പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ വിമല ദുർവേ, ഉദ്യോഗസ്ഥരായ ബി.ഡി ടംടൺ, മനീഷ് ജാരിയ, ദ്വീഭാഷി മനോജ് രാജൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം നെടുങ്കണ്ടത്ത് എത്തി കേരള പൊലീസിന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് നെടുങ്കണ്ടം സബ് ഇൻസ്പെക്ടർ ജി. അജയകുമാർ, രഞ്ജിത്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ കജനാപ്പാറയിൽ ഇയാൾക്ക് രണ്ട് സുഹൃത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി.ഇവർ മുഖാന്തിരം ചേമ്പളം കൗന്തി ഇല്ലിപ്പാലത്ത് നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു.
കോട്ടയത്ത് ഒരു കോൺവെന്റിൽ പെൺകുട്ടി ജോലി ചെയ്തുവരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.പെൺകുട്ടിയെ കണ്ടെത്തുന്നതിനാണ് പൊലീസ് സംഘത്തിന്റെ അടുത്ത നീക്കം.ഇതുകൂടി പൂർത്തിയായാൽ ഛത്തിസ്ഗഢ് പൊലീസ് നാളെ ഇരുവരേയും കൂട്ടി സ്വദേശത്തേയ്ക്ക് പുറപ്പെടും. പ്രതിക്ക് സ്വദേശത്ത് ഭാര്യയും മൂന്ന് കുട്ടികളും വേറെയുണ്ട്.
മറുനാടന് മലയാളി ലേഖകന്.